---
title: "റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ രാജ്യം കനത്ത സുരക്ഷയില്‍"
english_title: "Strict security in india"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22380/strict-security-in-india"
published_at: "2022-01-24T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee382225cba_images - 2022-01-24T105436.040.jpeg"
keywords: []
---

# റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ രാജ്യം കനത്ത സുരക്ഷയില്‍

> **Lead Summary:** റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ രാജ്യം കനത്ത സുരക്ഷയില്‍. മൂന്ന് തലത്തില്‍ ഉള്ള സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

## Article Content

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ രാജ്യം കനത്ത സുരക്ഷയില്‍. മൂന്ന് തലത്തില്‍ ഉള്ള സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

മെട്രോ ട്രെയിന്‍ സര്‍വീസുകള്‍, പാര്‍ക്കിംഗുകള്‍ എന്നിവയ്ക്കും നിയന്ത്രണം ഉണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ കനത്ത ജാഗ്രതയിലാണ് രാജ്യം. രാജ്യ വിരുദ്ധ ശക്തികളുടെ ഇടപെടല്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് ഉള്ള സാഹചര്യത്തില്‍ ദില്ലിയില്‍ കനത്ത സുരക്ഷ ആണ് ഒരുക്കിയിട്ടള്ളത്.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ ഡ്രോണുകള്‍, ബലൂണുകള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകളുടെ നിയന്ത്രണം ഫെബ്രുവരി 15 വരെ ഉണ്ടാകും. പ്രധാന മേഖലയില്‍ എല്ലാം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ യാത്രയില്‍ ഉണ്ടായ സുരക്ഷാ വീഴ്ച്ച കണക്കില്‍ എടുത്തു കടുത്ത നിയന്ത്രണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ഗാസിപ്പൂര്‍ ചന്തയില്‍ നിന്ന് IED കണ്ടെത്തിയിരുന്നു.

അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ മെട്രോ സര്‍വ്വീസസുകള്‍ക്ക് നിയന്ത്രണം ഉണ്ട്. NSG, അര്‍ധ സൈനിക വിഭാഗം, ദ്രുതകര്‍മ്മ സേന,ദില്ലി പൊലീസിന്റെ സായുധ സേന, പ്രത്യേക ആയുധ പരീശീലനം ലഭിച്ച വനിതാ കമോന്‍ഡോകള്‍ എന്നിവര്‍ ആണ് സുരക്ഷാ ചുമതലയില്‍ ഉള്ളത്. 14,000 പേര്‍ക്ക് മാത്രമാണ് പരേഡ് നേരിട്ട് കാണാന്‍ അനുമതി. അതില്‍ 4000 പേര് മാത്രമാണ് പൊതുജനങ്ങള്‍. പരേഡ് സഞ്ചരിക്കുന്ന ദൂരം കൊവിഡ് പശ്ചാത്തലത്തില്‍ 3.3 കിലോമീറ്റര്‍ ആയി ചുരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22380/strict-security-in-india)