---
title: "ബംഗളുരുവിൽ നിന്നും മടങ്ങവേ മലയാളി ട്രക്ക് ഡ്രൈവർ കുത്തേറ്റ് മരിച്ചു"
english_title: "Malayali truck driver stabbed to death  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223805/malayali-truck-driver-stabbed-to-death"
published_at: "2024-07-29T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a793f19e2e0_WhatsApp_Image_2024-07-29_at_18.36.26.jpeg"
keywords: []
---

# ബംഗളുരുവിൽ നിന്നും മടങ്ങവേ മലയാളി ട്രക്ക് ഡ്രൈവർ കുത്തേറ്റ് മരിച്ചു

> **Lead Summary:**  ചെന്നൈ: ബംഗളുരുവിൽ നിന്നും മടങ്ങവേ മലയാളി ട്രക്ക് ഡ്രൈവർ കുത്തേറ്റ് മരിച്ചു. നെടുമ്പാശ്ശേരി മേക്കാട് കാരയ്ക്കാട്ടുകുന്ന് മുളവരിക്കല്‍ വീട്ടില്‍ ഏലിയാസ് ആണ് മരിച്ചത്. തമിഴ്‌നാട് കൃഷ്ണഗിരിയില്‍ വച്ചാണ് ഏലിയാസിന് കുത്തേൽക്കുന്നത്. ചെന്നൈ - ബംഗളുരു ദേശീയപാതയില്‍ മഹാരാജാകാട് ഇന്നലെ പുലര്‍ച്ചെ 2 മണിക്കാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് വീട്ടുപകരണങ്ങളുമായി ലോറിയില്‍ ബെംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. ഹൈവേയില്‍ ശരവണ ഭവന്‍ ഹോട്ടലിന് മുന്നില്‍ കുത്തേറ്റു രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കിടക്കുകയായിരുന്നു ഏലിയാസ്.

## Article Content

 ചെന്നൈ: ബംഗളുരുവിൽ നിന്നും മടങ്ങവേ മലയാളി ട്രക്ക് ഡ്രൈവർ കുത്തേറ്റ് മരിച്ചു. നെടുമ്പാശ്ശേരി മേക്കാട് കാരയ്ക്കാട്ടുകുന്ന് മുളവരിക്കല്‍ വീട്ടില്‍ ഏലിയാസ് ആണ് മരിച്ചത്. തമിഴ്‌നാട് കൃഷ്ണഗിരിയില്‍ വച്ചാണ് ഏലിയാസിന് കുത്തേൽക്കുന്നത്. ചെന്നൈ - ബംഗളുരു ദേശീയപാതയില്‍ മഹാരാജാകാട് ഇന്നലെ പുലര്‍ച്ചെ 2 മണിക്കാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് വീട്ടുപകരണങ്ങളുമായി ലോറിയില്‍ ബെംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. ഹൈവേയില്‍ ശരവണ ഭവന്‍ ഹോട്ടലിന് മുന്നില്‍ കുത്തേറ്റു രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കിടക്കുകയായിരുന്നു ഏലിയാസ്.

പുലര്‍ച്ചെ 5 മണിയോടെ ഹോട്ടലിന്റെ സെക്യൂരിറ്റിയാണ് മൃതദേഹം ആദ്യം കണ്ടത്. ഹൈവേയില്‍ നടന്ന കൊള്ളയുടെ ഭാഗമായിരിക്കാം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223805/malayali-truck-driver-stabbed-to-death)