---
title: "വീണ്ടും വന്ദേ ഭാരത് വരുന്നു. ഇത്തവണ ഗോവ - മംഗളൂരു - കോഴിക്കോട് സർവീസ് നടത്തും"
english_title: "calicut - mangalore -gova vandebharath train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223808/calicut-mangalore-gova-vandebharath-train"
published_at: "2024-07-29T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a79a352f779_maxresdefault_(2).jpg"
keywords: []
---

# വീണ്ടും വന്ദേ ഭാരത് വരുന്നു. ഇത്തവണ ഗോവ - മംഗളൂരു - കോഴിക്കോട് സർവീസ് നടത്തും

> **Lead Summary:** എറണാകുളം: സംസ്ഥാനത്തേക്ക് നാലാമത് വന്ദേഭാരത് കൂടി സര്‍വീസ് ആരംഭിക്കാനിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നു. ഈ മാസം 31 ന് ആരംഭിക്കുന്ന എറണാകുളം - ബംഗളൂരു സ്‌പെഷ്യല്‍ വന്ദേഭാരത് ഉൾപ്പടെ നിലവിൽ 3 വന്ദേ ഭാരത് ട്രെയിനുകളാണ് ഉള്ളത്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഗോവയില്‍ നിന്ന് കോഴിക്കോടേക്ക് ആണ് നാലാം വന്ദേഭാരത് പ്രത്യേക സര്‍വീസ് നടത്തുക. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണെന്ന് പി.ടി ഉഷ എംപി ആണ് അറിയിച്ചത്. എറണാകുളം - ബംഗളൂരു സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് ജൂലായ് 31ന് ആരംഭിക്കാനിരിക്കുകയാണ്. 

## Article Content

എറണാകുളം: സംസ്ഥാനത്തേക്ക് നാലാമത് വന്ദേഭാരത് കൂടി സര്‍വീസ് ആരംഭിക്കാനിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നു. ഈ മാസം 31 ന് ആരംഭിക്കുന്ന എറണാകുളം - ബംഗളൂരു സ്‌പെഷ്യല്‍ വന്ദേഭാരത് ഉൾപ്പടെ നിലവിൽ 3 വന്ദേ ഭാരത് ട്രെയിനുകളാണ് ഉള്ളത്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഗോവയില്‍ നിന്ന് കോഴിക്കോടേക്ക് ആണ് നാലാം വന്ദേഭാരത് പ്രത്യേക സര്‍വീസ് നടത്തുക. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണെന്ന് പി.ടി ഉഷ എംപി ആണ് അറിയിച്ചത്. എറണാകുളം - ബംഗളൂരു സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് ജൂലായ് 31ന് ആരംഭിക്കാനിരിക്കുകയാണ്. 

നിലവില്‍ ഗോവ - മംഗളൂരു സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിന്‍ കോഴിക്കോടേക്ക് നീട്ടാനാണ് ആലോചിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ സര്‍വീസ് കോഴിക്കോടേക്ക് നീട്ടണമെന്ന ആവശ്യം ഉണ്ടായിരുന്നു.ഗോവ - മംഗളൂരു വന്ദേഭാരത് കോഴിക്കോട് വരെ നീട്ടുന്ന കാര്യത്തില്‍ റെയില്‍വേ അനുകൂല തീരുമാനത്തിലാണ്. അടുത്ത മാസത്തോടെ സര്‍വീസ് യാഥാര്‍ത്ഥ്യമാകും. വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യത്തോട് തികച്ചും അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ചയില്‍ എംപിയെ അറിയിച്ചു. അതേസമയം ജൂലായ് 31ന് സർവീസ് ആരംഭിക്കുന്ന എറണാകുളം - ബംഗളൂരു സ്‌പെഷ്യല്‍ വന്ദേഭാരതിന് ബുക്കിംഗ് ആരംഭിച്ചു.

ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഇതിന് നിലവിൽ സർവീസ് അനുമതി ഉള്ളത്. ലാഭകരമാണെങ്കില്‍ സര്‍വീസ് സ്ഥിരമാക്കുന്നത് റെയില്‍വേയുടെ പരിഗണനയിലുണ്ട്. ഇപ്പോഴിതാ സംസ്ഥാനത്തേക്ക് മറ്റൊരു വന്ദേഭാരത് കൂടി സര്‍വീസ് ആരംഭിക്കാനിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223808/calicut-mangalore-gova-vandebharath-train)