---
title: "അടുത്ത രണ്ടാഴ്ച യ്ക്കുള്ളിൽ മൂന്നാം തരംഗം"
english_title: "Third wave"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22381/Third-wave"
published_at: "2022-01-24T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee3c8a49a97_article-image.jpg"
keywords: []
---

# അടുത്ത രണ്ടാഴ്ച യ്ക്കുള്ളിൽ മൂന്നാം തരംഗം

> **Lead Summary:** അടുത്ത രണ്ടാഴ്ച യ്ക്കുള്ളിൽ മൂന്നാം തരംഗം ഇന്ത്യയിൽ മൂർദ്ധന്യത്തിലെത്തുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം. കഴിഞ്ഞ രണ്ടാഴ്ചയിലെ കോവിഡ് ആർ. മൂല്യത്തിൻ്റെ പകർച്ചവ്യാപനശേഷി അടിസ്ഥാനത്തിൽ ഐ.ഐ. ടി.യിലെ ഗണിതവകുപ്പും സെൻറർ ഓഫ് എക്സലൻസ് ഫോർ കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും നടത്തിയ പഠനത്തിന്റെ അടി സ്ഥാനത്തിലാണ് റിപ്പോർട്ട്.

## Article Content

അടുത്ത രണ്ടാഴ്ച യ്ക്കുള്ളിൽ മൂന്നാം തരംഗം ഇന്ത്യയിൽ മൂർദ്ധന്യത്തിലെത്തുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം. കഴിഞ്ഞ രണ്ടാഴ്ചയിലെ കോവിഡ് ആർ. മൂല്യത്തിൻ്റെ പകർച്ചവ്യാപനശേഷി അടിസ്ഥാനത്തിൽ ഐ.ഐ. ടി.യിലെ ഗണിതവകുപ്പും സെൻറർ ഓഫ് എക്സലൻസ് ഫോർ കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും നടത്തിയ പഠനത്തിന്റെ അടി സ്ഥാനത്തിലാണ് റിപ്പോർട്ട്.

ആർ.മൂല്യത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് ഐ.ഐ .ടി.യിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജയന്ത്ഝാ പറഞ്ഞു. രോഗിയുമായി സമ്പർക്കത്തിലെത്തുന്നവർ ലക്ഷണമില്ലെങ്കിൽ പരിശോധിക്കേണ്ടെന്ന ഐ.സി.എം.ആറിൻ്റെ പുതിയ മാർഗരേഖയാണ് ആർ.മൂല്യം കുറയാൻ കാരണം.

എന്നാൽ ലക്ഷണമില്ലാത്ത രോഗികൾ പരിശോധനയോ നിരീക്ഷണമോ ഇല്ലാതെ സ്വതന്ത്ര സഞ്ചാരം നടത്തുന്നത് വ്യാപന ത്തോത് വർധിപ്പിക്കും. രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേസുകളിൽ ക്രമാതീതമായ വർധന ഇനിയുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22381/Third-wave)