---
title: "മിനി ജോബ് ഫെയര്‍: പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം"
english_title: "Mini Job Fair in kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223906/mini-job-fair-in-kannur"
published_at: "2024-07-30T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a84524668f9_OIP.jpeg"
keywords: []
---

# മിനി ജോബ് ഫെയര്‍: പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം

> **Lead Summary:**  കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 31 രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തുന്നു. ഫാക്കല്‍റ്റി (അക്കൗണ്ടിങ്, ഫാഷന്‍ ഡിസൈനിങ്, പ്രോഗ്രാമിങ്), സ്റ്റുഡന്‍സ് കൗണ്‍സലര്‍, മാര്‍ക്കറ്റിങ് മാനേജര്‍, ബ്രാഞ്ച് ഇന്‍ ചാര്‍ജ്, സെയില്‍സ് ഓഫീസര്‍, ബോഡിടെക്‌നിഷ്യന്‍, മോട്ടോര്‍ സൈക്കിൾ കണ്‍സള്‍ട്ടന്റ്, പെയിന്റ് മിക്‌സര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യത :- പ്ലസ് ടു, ഏതെങ്കിലും ഡിഗ്രി, ഐ റ്റി ഐ പെയിന്റര്‍, എഫ് ഡി ജി റ്റി, ബി കോം, എം കോം വിത്ത് റ്റാലി, ആന്റ് ജി എസ് റ്റി, എം സി എ / എം എസ് സി കമ്പ്യൂട്ടര്‍ വിത്ത് പി ജി ഡി സി എ.

## Article Content

 കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 31 രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തുന്നു. ഫാക്കല്‍റ്റി (അക്കൗണ്ടിങ്, ഫാഷന്‍ ഡിസൈനിങ്, പ്രോഗ്രാമിങ്), സ്റ്റുഡന്‍സ് കൗണ്‍സലര്‍, മാര്‍ക്കറ്റിങ് മാനേജര്‍, ബ്രാഞ്ച് ഇന്‍ ചാര്‍ജ്, സെയില്‍സ് ഓഫീസര്‍, ബോഡിടെക്‌നിഷ്യന്‍, മോട്ടോര്‍ സൈക്കിൾ കണ്‍സള്‍ട്ടന്റ്, പെയിന്റ് മിക്‌സര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യത :- പ്ലസ് ടു, ഏതെങ്കിലും ഡിഗ്രി, ഐ റ്റി ഐ പെയിന്റര്‍, എഫ് ഡി ജി റ്റി, ബി കോം, എം കോം വിത്ത് റ്റാലി, ആന്റ് ജി എസ് റ്റി, എം സി എ / എം എസ് സി കമ്പ്യൂട്ടര്‍ വിത്ത് പി ജി ഡി സി എ.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും , പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം.ഫോണ്‍ 0497 2707610,6282942066

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223906/mini-job-fair-in-kannur)