---
title: "ത്രിവത്സര ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്‌റ്റെല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് സ്പോട്ട് അഡ്മിഷന്‍"
english_title: "spot admission in kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223908/spot-admission-in-kannur"
published_at: "2024-07-30T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a847d8eb272_advn.jpg"
keywords: []
---

# ത്രിവത്സര ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്‌റ്റെല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് സ്പോട്ട് അഡ്മിഷന്‍

> **Lead Summary:**  കണ്ണൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ നടത്തിവരുന്ന ത്രിവത്സര ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്‌റ്റെല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 30 ന് രാവിലെ 10.30 ന് തോട്ടടയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ നടക്കും. നിലവില്‍ അപേക്ഷിക്കാത്തവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. എസ് എസ് എല്‍ സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, നേറ്റീവിറ്റി - കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഒറിജിനല്‍ സഹിതം നേരിട്ട് ഹാജരാകണം. പ്രായം 2024 ജുലൈ 1 ന് 15 വയസിനും 23 വയസിനും മദ്ധ്യേ ആയിരിക്കണം. ഫോണ്‍ 0497 2835390, 0497 2965390.

## Article Content

 കണ്ണൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ നടത്തിവരുന്ന ത്രിവത്സര ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്‌റ്റെല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 30 ന് രാവിലെ 10.30 ന് തോട്ടടയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ നടക്കും. നിലവില്‍ അപേക്ഷിക്കാത്തവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. എസ് എസ് എല്‍ സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, നേറ്റീവിറ്റി - കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഒറിജിനല്‍ സഹിതം നേരിട്ട് ഹാജരാകണം. പ്രായം 2024 ജുലൈ 1 ന് 15 വയസിനും 23 വയസിനും മദ്ധ്യേ ആയിരിക്കണം. ഫോണ്‍ 0497 2835390, 0497 2965390.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223908/spot-admission-in-kannur)