---
title: "തൃശ്ശൂർ മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു"
english_title: " Mother and daughter killed in landslide near Sholayar dam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223961/mother-and-daughter-killed-in-landslide-near-sholayar-dam"
published_at: "2024-07-30T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a86e4edde55_death.jpg"
keywords: []
---

# തൃശ്ശൂർ മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു

> **Lead Summary:**  തൃശൂര്‍: മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം ചെക്ക്‌പോസ്റ്റിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയായ മുക്ക് റോഡില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. അറുമുഖന്റെ ഭാര്യ രാജേശ്വരി, മകള്‍ ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. ചൊവ്വ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. രാജേശ്വരിയുടെ കൈ മണ്ണിന് മുകളിലേക്ക് നിന്നത് കണ്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. മണ്ണ് നീക്കി മൃതദേഹങ്ങള്‍ പുറത്തെടുത്തു. കെട്ടിപിടിച്ച് കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

## Article Content

 തൃശൂര്‍: മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം ചെക്ക്‌പോസ്റ്റിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയായ മുക്ക് റോഡില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. അറുമുഖന്റെ ഭാര്യ രാജേശ്വരി, മകള്‍ ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. ചൊവ്വ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. രാജേശ്വരിയുടെ കൈ മണ്ണിന് മുകളിലേക്ക് നിന്നത് കണ്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. മണ്ണ് നീക്കി മൃതദേഹങ്ങള്‍ പുറത്തെടുത്തു. കെട്ടിപിടിച്ച് കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223961/mother-and-daughter-killed-in-landslide-near-sholayar-dam)