---
title: "ദുരന്ത ഭൂമിയായി വയനാട്; 33 മരണങ്ങൾ സ്ഥിരീകരിച്ചു "
english_title: "Wayanad becomes disaster zone; 33 deaths have been confirmed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223970/wayanad-becomes-disaster-zone-33-deaths-have-been-confirmed"
published_at: "2024-07-30T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a873fba9541_WhatsApp_Image_2024-07-30_at_10.30.51.jpeg"
keywords: []
---

# ദുരന്ത ഭൂമിയായി വയനാട്; 33 മരണങ്ങൾ സ്ഥിരീകരിച്ചു 

> **Lead Summary:** വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 33 മൃതദേഹങ്ങൾ കണ്ടെത്തി. ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പല മൃദദേഹങ്ങളും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. നിരവധിപേരെ കാണാതായിട്ടുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായിട്ടുള്ളത്. പാലം തകര്‍ന്നതോടെ മുണ്ടക്കൈയും ചൂരല്‍മലയും പൂർണ്ണമായും ഒറ്റപെട്ടു. കുമ്പളപ്പാറ കോളനിയിൽ നിരവധി മൃതദേഹം അടിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. പ്രദേശത്ത് പലയിടങ്ങളിലായി ശവശരീരങ്ങൾ കിടക്കുന്നതായി നാട്ടുകാർ വിവരം നൽകുന്നു. ദുരന്ത മേഖലയിൽ പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല.

## Article Content

വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 33 മൃതദേഹങ്ങൾ കണ്ടെത്തി. ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പല മൃദദേഹങ്ങളും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. നിരവധിപേരെ കാണാതായിട്ടുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായിട്ടുള്ളത്. പാലം തകര്‍ന്നതോടെ മുണ്ടക്കൈയും ചൂരല്‍മലയും പൂർണ്ണമായും ഒറ്റപെട്ടു. കുമ്പളപ്പാറ കോളനിയിൽ നിരവധി മൃതദേഹം അടിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. പ്രദേശത്ത് പലയിടങ്ങളിലായി ശവശരീരങ്ങൾ കിടക്കുന്നതായി നാട്ടുകാർ വിവരം നൽകുന്നു. ദുരന്ത മേഖലയിൽ പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല.

നിലവിൽ 250 അംഗ എൻഡിആർഎഫ് സംഘം ചൂരൽ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്തെ രക്ഷാപ്രവർത്തനമാണ് നയിക്കുന്നത്. ചൂരൽമലയിൽ സൈന്യം എത്തിയശേഷം മുണ്ടക്കൈ മേഖലയിലേക്കും ചൂരൽപ്പുഴയ്ക്ക് അക്കരയ്ക്കും എത്തിപ്പെടാനായി താൽക്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനം നടത്തും. ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം വ്യോമമാർഗം മാത്രം സാധ്യമാകുന്ന സാഹചര്യമാണ്. രക്ഷാദൗത്യം പ്രതിസന്ധിയിലാണ്. സൈന്യം എത്തിയാൽ ഇവിടെ താൽക്കാലിക പാലം നിർമ്മിച്ച് ദൗത്യം തുടരാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223970/wayanad-becomes-disaster-zone-33-deaths-have-been-confirmed)