---
title: "ബുട്ടി ഫൗണ്ടേഷൻ യംഗ് സയന്റിസ്റ്റ് അവാർഡ് പുന്നാട് സ്വദേശി എം.ജി. ഹരിപ്രസാദിന് "
english_title: "Mg hariprasad got buty foundation young scietist award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22401/mg-hariprasad-got-beauty-foundation-young-scietist-award"
published_at: "2022-01-24T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee4e623462d_Picsart_22-01-24_12-29-16-113.jpg"
keywords: []
---

# ബുട്ടി ഫൗണ്ടേഷൻ യംഗ് സയന്റിസ്റ്റ് അവാർഡ് പുന്നാട് സ്വദേശി എം.ജി. ഹരിപ്രസാദിന് 

> **Lead Summary:**  ഇരിട്ടി: ഗാന്ധിനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ച്ലെ എം.ജി. ഹരിപ്രസാദിന് ബുട്ടി ഫൗണ്ടേഷൻ യംഗ് സയന്റിസ്റ്റ് അവാർഡ്. ഇരിട്ടി മീത്തലെ പുന്നാട് സ്വദേശിയാണ് ഹരിപ്രസാദ് .

## Article Content

 ഇരിട്ടി: ഗാന്ധിനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ച്ലെ എം.ജി. ഹരിപ്രസാദിന് ബുട്ടി ഫൗണ്ടേഷൻ യംഗ് സയന്റിസ്റ്റ് അവാർഡ്. ഇരിട്ടി മീത്തലെ പുന്നാട് സ്വദേശിയാണ് ഹരിപ്രസാദ് .

> 2021 ഡിസംബർ 13 മുതൽ 15 വരെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിലെ പ്ലാസ്മ സൊസൈറ്റി ഓഫ് ഇന്ത്യയും (പി എസ് എസ് ഐ ) ബിർള ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയും ചേർന്ന് സംഘടിപ്പിച്ച പ്ലാസ്മ - 2021, 36 -ാം മത് നാഷണൽ സിമ്പോസിയത്തിൽ അവതരിപ്പിച്ച "ഫസ്റ്റ് ഓർഡർ ഫേസ് ട്രാൻസിഷനും ക്രിസ്റ്റൽ - ഫ്ളൂയിഡ് കോ എക്‌സിസ്റ്റൻസ് പ്ലാസ്മ സിസ്റ്റവും" എന്ന ശീർഷകത്തിലുള്ള പ്രബന്ധത്തിനാണ് അവാർഡ്. മീത്തലെ പുന്നാട്ടെ എൻ.വി. ഗംഗാധരന്റെയും എം.കെ. സീതയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22401/mg-hariprasad-got-beauty-foundation-young-scietist-award)