---
title: "വയനാട്ടിലെ വ്യാപാര സ്ഥാപനങ്ങള്‍ 2 മണി മുതല്‍ അടച്ചിടും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി "
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224072/vayanad"
published_at: "2024-07-30T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8b2a7a9c3f_1000015209.jpg"
keywords: []
---

# വയനാട്ടിലെ വ്യാപാര സ്ഥാപനങ്ങള്‍ 2 മണി മുതല്‍ അടച്ചിടും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 

> **Lead Summary:**  **മേപ്പാടി: **വയനാട് ജില്ല കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തം അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ഈ ദുരന്തം അതിജീവിക്കാന്‍ ഏവര്‍ക്കും കഴിയുമാറാകട്ടെയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ദുരന്തത്തില്‍ നിരവധി പേര്‍ മണ്ണിനടിയില്‍ ആണെന്ന് ബോധ്യമായിട്ടുണ്ട്.

## Article Content

 **മേപ്പാടി: **വയനാട് ജില്ല കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തം അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ഈ ദുരന്തം അതിജീവിക്കാന്‍ ഏവര്‍ക്കും കഴിയുമാറാകട്ടെയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ദുരന്തത്തില്‍ നിരവധി പേര്‍ മണ്ണിനടിയില്‍ ആണെന്ന് ബോധ്യമായിട്ടുണ്ട്.

അനേകം പേരുടെ മൃതദേഹങ്ങളാണ് ആശുപത്രികളില്‍ ഇത് വരെ എത്തിച്ചിട്ടുള്ളത്. ഇനിയും മരണസംഖ്യ കൂടാനാണ് സാധ്യത. സംഭവത്തിന്റെ തീവ്രത മനസ്സിലാക്കി വയനാട് ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ( ഹോട്ടലുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ) ഇന്ന് 30ന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിമുതല്‍ അടച്ചിട്ടുകൊണ്ട് ദുഃഖത്തില്‍ പങ്കുചേരണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജോജിന്‍ ടി. ജോയി, ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ കെ. നൗഷാദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224072/vayanad)