---
title: "ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരിയുടെ ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍"
english_title: "Investigation on transgender death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22408/investigation-on-transgender-death"
published_at: "2022-01-24T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee59d5cabfd_images - 2022-01-24T131828.568.jpeg"
keywords: []
---

# ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരിയുടെ ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

> **Lead Summary:** തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരിയുടെ ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. എറണാകുളത്തെ റിനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് വകുപ്പുതല അന്വേഷണം നടക്കുക.

## Article Content

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരിയുടെ ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. എറണാകുളത്തെ റിനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് വകുപ്പുതല അന്വേഷണം നടക്കുക.

ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയ്ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അനന്യയുടെ ആത്മഹത്യ. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ച്ചയാണ് ആത്മഹത്യക്ക് കാരണമെന്ന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതിപ്പെട്ടിരുന്നു. ഒരു വര്‍ഷം മുന്‍പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയെ തു‍ടര്‍ന്ന് അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്ന് പേസ്റ്റ്മാര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം അനന്യക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും, ഏറെനേരം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും അനന്യയുടെ സുഹൃത്തുകള്‍ വ്യക്തമാക്കിയിരുന്നു. ചികിത്സാപിഴവ് ഉണ്ടായെന്ന പരാതിക്ക് പിന്നാലെ അനന്യയ്ക്ക് ഹോസ്പിറ്റലില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നതായി പിതാവ് അലക്സാണ്ടര്‍ ആരോപിച്ചിരുന്നു. പ്രീജിത്ത് എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22408/investigation-on-transgender-death)