---
title: "വയനാട്ടിൽ മരണസംഖ്യ 107; കനത്ത മൂടൽ മഞ്ഞ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു"
english_title: "Death toll in Wayanad is 107"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224115/death-toll-in-wayanad-is-107"
published_at: "2024-07-30T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8ce5276bbc_meppadi_3.jpg"
keywords: []
---

# വയനാട്ടിൽ മരണസംഖ്യ 107; കനത്ത മൂടൽ മഞ്ഞ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു

> **Lead Summary:** കൽപ്പറ്റ: വയനാട്ടിൽ മരണസംഖ്യ 107 എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അൻപതോളം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 124 പേർ പരിക്കുകളുമായി ആശുപത്രികളിലുണ്ട്. മുണ്ടക്കൈയിലും ചൂരൽമലയിലുമായി ഇരുനൂറോളം പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. ചൂരൽമലയിൽ കുടുങ്ങിയവരെ എയർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം പരാജയപെട്ടു. പ്രതിക്കൂല കാലാവസ്ഥയാണ് ശ്രമം പരാജയപ്പെടുത്തിയത്.

## Article Content

കൽപ്പറ്റ: വയനാട്ടിൽ മരണസംഖ്യ 107 എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അൻപതോളം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 124 പേർ പരിക്കുകളുമായി ആശുപത്രികളിലുണ്ട്. മുണ്ടക്കൈയിലും ചൂരൽമലയിലുമായി ഇരുനൂറോളം പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. ചൂരൽമലയിൽ കുടുങ്ങിയവരെ എയർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം പരാജയപെട്ടു. പ്രതിക്കൂല കാലാവസ്ഥയാണ് ശ്രമം പരാജയപ്പെടുത്തിയത്.

ആർമി മെഡിക്കൽ സംഘവും ഡോഗ് സ്‌ക്വാഡും ദുരന്ത മുഖത്തെത്തും. താൽകാലിക പാലം നിർമ്മിച്ച് ചൂരൽ മലയിലെത്താനുള്ള ശ്രമം സൈന്യം ആരംഭിച്ചു. കനത്ത മൂടൽ മഞ്ഞ് മേഖലയിൽ പ്രതിസന്ധി തീർക്കുന്നുണ്ട്. എന്നാൽ രാത്രിയിലും രക്ഷ പ്രവർത്തനം തുടരും എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. കുടുങ്ങി കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുക എന്നതിനാണ് മുൻഗണന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224115/death-toll-in-wayanad-is-107)