---
title: "ഉപ്പളയിലെ ശ്രീ നിത്യാനന്ദ യോഗാശ്രമത്തിൽ ആയുർവേദ ഉത്സവം നടത്തി "
english_title: "Ayurulsavuatuppala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224120/ayurulsavuatuppala"
published_at: "2024-07-30T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8d20c003a7_1000015264.jpg"
keywords: []
---

# ഉപ്പളയിലെ ശ്രീ നിത്യാനന്ദ യോഗാശ്രമത്തിൽ ആയുർവേദ ഉത്സവം നടത്തി 

> **Lead Summary:** **ഉപ്പള : **ശ്രീ നിത്യാനന്ദ ആയുർവേദ സംരക്ഷണസമിതിയുടെ ഈ വർഷത്തെ ആയുർവേദ ഉത്സവം ഉപ്പളയിലെ ശ്രീ നിത്യാനന്ദ യോഗാശ്രമത്തിൽ വെച്ച് നടന്നു.

## Article Content

**ഉപ്പള : **ശ്രീ നിത്യാനന്ദ ആയുർവേദ സംരക്ഷണസമിതിയുടെ ഈ വർഷത്തെ ആയുർവേദ ഉത്സവം ഉപ്പളയിലെ ശ്രീ നിത്യാനന്ദ യോഗാശ്രമത്തിൽ വെച്ച് നടന്നു.

ആഘോഷ പരിപാടികൾ ശ്രീ യോഗാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് കെ ജയദേവ് അധ്യക്ഷത വഹിച്ചു .

സംസ്ഥാന ജനറൽ സെക്രട്ടറി സുനീഷ് വൈദ്യർ, ശ്രീ ഗംഗാധരൻ ഉണ്ണി വൈദ്യർ, ഡോക്ടർ രവി റാം തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.

പ്രശസ്ത മർമ്മ കളരി ചികിത്സ വിദഗ്ധനും പ്രകൃതി സംരക്ഷണ പ്രവർത്തകനുമായ കേളകം എൻ. ഇ പവിത്രൻ ഗുരുക്കൾ , പ്രശസ്ത വിഷവൈദ്യ ശ്യാമള റായ് എന്നിവരെ ആദരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224120/ayurulsavuatuppala)