---
title: "നെടുംപൊയിൽ - മാനന്തവാടി റോഡിൽ വിള്ളൽ; ഗതാഗതം നിരോധിച്ചു"
english_title: "Cracks on Nedumboyil-Mananthavady road; Traffic has been banned."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224145/cracks-on-nedumboyil-mananthavady-road-traffic-has-been-banned"
published_at: "2024-07-30T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8e608758fb_nidumpoyil.jpg"
keywords: []
---

# നെടുംപൊയിൽ - മാനന്തവാടി റോഡിൽ വിള്ളൽ; ഗതാഗതം നിരോധിച്ചു

> **Lead Summary:**  പേരാവൂർ: കണ്ണൂർ മാനന്തവാടി പ്രധാന പാതയായ നെടുംപൊയിൽ - മാനന്തവാടി റോഡിൽ വിള്ളൽ. ചുരം പാതയിൽ നാലാം വളവിലാണ് വൻ വിള്ളൽ രൂപപ്പെട്ടത്. ഏകദേശം നാല്പത് മീറ്ററിന് മുകളിൽ ദൂരത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ആദ്യം ചെറിയ തോതിൽ കണ്ടത്തിയ വിള്ളൽ പിന്നീട് വലുതാവുകയായിരുന്നു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ഗതാഗത നിരോധനം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥറം പൊതുമരാമത്ത് എൻജിനീയർ ഉൾപ്പെടെയുള്ളവരും സ്ഥലം സന്ദർശിച്ചു.

## Article Content

 പേരാവൂർ: കണ്ണൂർ മാനന്തവാടി പ്രധാന പാതയായ നെടുംപൊയിൽ - മാനന്തവാടി റോഡിൽ വിള്ളൽ. ചുരം പാതയിൽ നാലാം വളവിലാണ് വൻ വിള്ളൽ രൂപപ്പെട്ടത്. ഏകദേശം നാല്പത് മീറ്ററിന് മുകളിൽ ദൂരത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ആദ്യം ചെറിയ തോതിൽ കണ്ടത്തിയ വിള്ളൽ പിന്നീട് വലുതാവുകയായിരുന്നു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ഗതാഗത നിരോധനം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥറം പൊതുമരാമത്ത് എൻജിനീയർ ഉൾപ്പെടെയുള്ളവരും സ്ഥലം സന്ദർശിച്ചു.

റോഡ് ചിലയിടങ്ങളിൽ മൂന്ന് അടിയോളം താണുപോയിട്ടുണ്ടെന്നും റോഡ് ഇടിഞ്ഞുപോകാനുള്ള സാധ്യത ഉണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224145/cracks-on-nedumboyil-mananthavady-road-traffic-has-been-banned)