---
title: "അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224233/appoinment"
published_at: "2024-07-31T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a98453b9aaa_images_(2)_(18).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** **കണ്ണൂർ** : കരിന്തളം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌ക്കൂളില്‍ (സി ബി എസ് ഇ സിലബസ്,) 2024-25 അധ്യായന വര്‍ഷത്തില്‍ 6 മുതല്‍ 8 വരെയുള്ള (ടി ജി ടി) ക്ലാസിലെ കുട്ടികളെ ഹിന്ദി പഠിപ്പിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** : കരിന്തളം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌ക്കൂളില്‍ (സി ബി എസ് ഇ സിലബസ്,) 2024-25 അധ്യായന വര്‍ഷത്തില്‍ 6 മുതല്‍ 8 വരെയുള്ള (ടി ജി ടി) ക്ലാസിലെ കുട്ടികളെ ഹിന്ദി പഠിപ്പിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ ഹിന്ദി എം എ, ബി എഡ് (പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത) ഉള്ളവരും സ്‌ക്കൂളില്‍ താമസിച്ചു പഠിപ്പിക്കാന്‍ തയ്യാറുള്ളവരുമായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ ഇല്ലാത്തപക്ഷം ഹിന്ദി ബി എ, ബി എഡ് ഉള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച്ച ആഗസ്റ്റ് 5 ന് രാവിലെ 10 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 8301006295 8304932165.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224233/appoinment)