---
title: "തേനീച്ച വളർത്തൽ നല്ലൊരു ആദായമാക്കി ദേവദാസ് "
english_title: "Honey bee Breeding "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22430/honey-bee-breeding"
published_at: "2022-01-24T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee7853c4421_Picsart_22-01-24_15-28-16-399.jpg"
keywords: []
---

# തേനീച്ച വളർത്തൽ നല്ലൊരു ആദായമാക്കി ദേവദാസ് 

> **Lead Summary:** തേൻ എന്നു കേൾക്കുമ്പോൾ വായിൽ വെള്ളമൂറാത്തവരായി ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ, തേനീച്ചയുടെ അടുത്തേക്ക് ചെല്ലുക എന്നത് മിക്കവർക്കും അത്ര സുഖമുള്ള കാര്യമായിരിക്കില്ല. തേനീച്ച വളർത്തൽ നല്ലൊരു ആദായമാക്കി മാറ്റുന്ന ദേവദാസ് എന്ന 72 കാരനെ മറ്റുള്ളവർക്ക് മാതൃകയാക്കാവുന്നതാണ്.

## Article Content

തേൻ എന്നു കേൾക്കുമ്പോൾ വായിൽ വെള്ളമൂറാത്തവരായി ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ, തേനീച്ചയുടെ അടുത്തേക്ക് ചെല്ലുക എന്നത് മിക്കവർക്കും അത്ര സുഖമുള്ള കാര്യമായിരിക്കില്ല. തേനീച്ച വളർത്തൽ നല്ലൊരു ആദായമാക്കി മാറ്റുന്ന ദേവദാസ് എന്ന 72 കാരനെ മറ്റുള്ളവർക്ക് മാതൃകയാക്കാവുന്നതാണ്.

450 പെട്ടികളുമായി 4 ലക്ഷം രൂപ വർഷത്തിൽ ലാഭമുണ്ടാക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. ഇപ്പോൾ വിളവെടുപ്പ് കാലമല്ല. അതിന് സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ട സമയമാണിത്. ആൺ തേനീച്ചകളെ അകറ്റി, രോഗം വരാതിരിക്കാൻ പഞ്ചസാര ലായനിയിൽ മഞ്ഞൾ കലർത്തി കൊടുക്കുകയാണ് ഇപ്പോൾ ചെയ്യുകയാണ് ഇപ്പോൾ. മഴക്കാലമാണ് തേനീച്ചകൾ നേരിടുന്ന ഏറ്റവും മോശമായ കാലം. എല്ലായ്പ്പോഴും ശ്രദ്ധ വേണമെന്നതും പ്രധാനമാണ്. ഒരു വർഷം 3 ടൺ തേൻ ലഭിക്കും. കഴിഞ്ഞ വർഷം 4 ലക്ഷം രൂപയാണ് കിട്ടിയത്. ഇക്കൊല്ലം വില കൂടുതൽ വില ലഭിക്കുമെന്നും ഇദ്ദേഹം പറയുന്നു. തേനീച്ചകൃഷിയിലെ അനന്ത സാധ്യത കണ്ട് ഗ്രാമപഞ്ചായത്തിലെ നല്ല മണ്ണ് പദ്ധതിയിലൂടെ അഞ്ചാം വാർഡിൽ തൊഴിലവസരം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വാർഡ് മെമ്പർ പി.ഹരികുമാർ. മികച്ച ഒരു ആവാസവ്യവസ്ഥ സ്യഷ്ടിച്ചെടുക്കാനും തേനീച്ച വളർത്തൽ കൊണ്ട് സാധിക്കുമെന്നതും എടുത്തു പറയേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22430/honey-bee-breeding)