---
title: "ഹമാസ് തലവൻ ഇസ്മയിൽ ഹനിയെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഇസ്രായേൽ "
english_title: "  hamas leader Ismail Haniyeh's murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224314/hamas-leader-ismail-haniyehs-murder"
published_at: "2024-07-31T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9d40616442_haniye.jpeg"
keywords: []
---

# ഹമാസ് തലവൻ ഇസ്മയിൽ ഹനിയെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഇസ്രായേൽ 

> **Lead Summary:** കയ്റോ: ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടു. ടെഹ്റാനിൽ ഇസ്മയിൽ ഹനിയെ താമസിക്കുന്ന വീടിനു നേരെ നടന്ന ആക്രമണത്തിലാണ് ഹനിയെ കൊല്ലപ്പെടുന്നത്. ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയും ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലടക്കം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 7ന്, ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു.

## Article Content

കയ്റോ: ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടു. ടെഹ്റാനിൽ ഇസ്മയിൽ ഹനിയെ താമസിക്കുന്ന വീടിനു നേരെ നടന്ന ആക്രമണത്തിലാണ് ഹനിയെ കൊല്ലപ്പെടുന്നത്. ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയും ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലടക്കം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 7ന്, ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേലിൽ ഹമാസ് നടത്തിയ അക്രമണത്തിനു പിന്നാലെ നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ 39,360 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224314/hamas-leader-ismail-haniyehs-murder)