---
title: "കുടുംബശ്രീ സി ഡി എസിനു യാത്രയയപ്പ് നൽകി"
english_title: "Kudumbasree cds"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22437/kudumbasree-സിഡ്സ് "
published_at: "2022-01-24T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee8452d555d_Picsart_22-01-24_16-19-19-619.jpg"
keywords: []
---

# കുടുംബശ്രീ സി ഡി എസിനു യാത്രയയപ്പ് നൽകി

> **Lead Summary:**  പേരാവൂർ: പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിനുള്ള യാത്രയയപ്പ് ചടങ്ങ് പേരാവൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ഉത്ഘാടനം നിർവഹിച്ചു.

## Article Content

 പേരാവൂർ: പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിനുള്ള യാത്രയയപ്പ് ചടങ്ങ് പേരാവൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ഉത്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ശരത് കെ വി,എം ഷൈലജ,മെമ്പർമാരായ നൂറുദ്ധീൻ,ജോസ് ആന്റണി ,റജീന സിറാജ്, പഞ്ചായത്ത് സെക്രട്ടറി ടി പി ശശീന്ദ്രൻ, അസി. സെക്രട്ടറി യോഷ്വാ തുടങ്ങിയവർ ആശംസയറിയിച്ചു സംസാരിച്ചു. ചടങ്ങുകൾക്കു കുടുംബശ്രീക്ക് വേണ്ടി ചെയ്യർപേഴ്സൺ ബിന്ദു മഹേഷ്‌ നന്ദി അറിയിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22437/kudumbasree-സിഡ്സ് )