---
title: "പരീക്ഷകളും, അഭിമുഖങ്ങളും മാറ്റിവെക്കാന്‍ പി.എസ്.സി.തീരുമാനിച്ചു"
english_title: "Covid psc exams postponed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22443/covid-psc-exams-postponed"
published_at: "2022-01-24T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee90202931b_images - 2022-01-24T171006.027.jpeg"
keywords: []
---

# പരീക്ഷകളും, അഭിമുഖങ്ങളും മാറ്റിവെക്കാന്‍ പി.എസ്.സി.തീരുമാനിച്ചു

> **Lead Summary:** കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 18 വരെ നിശ്ചയിച്ച എല്ലാ അഭിമുഖങ്ങളും ഫെബ്രുവരി 14 വരെ നിശ്ചയിച്ച എല്ലാ പ്രമാണ പരിശോധനകളും സര്‍വീസ് വെരിഫിക്കേഷനും ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 19 വരെ നിശ്ചയിച്ച പരീക്ഷകളും മാറ്റിവെക്കാന്‍ പി.എസ്.സി.തീരുമാനിച്ചു.

## Article Content

കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 18 വരെ നിശ്ചയിച്ച എല്ലാ അഭിമുഖങ്ങളും ഫെബ്രുവരി 14 വരെ നിശ്ചയിച്ച എല്ലാ പ്രമാണ പരിശോധനകളും സര്‍വീസ് വെരിഫിക്കേഷനും ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 19 വരെ നിശ്ചയിച്ച പരീക്ഷകളും മാറ്റിവെക്കാന്‍ പി.എസ്.സി.തീരുമാനിച്ചു.

എന്നാല്‍ ഫെബ്രുവരി 4 ലേക്കു മാറ്റി വെച്ച കേരള വാട്ടര്‍ അഥോറിറ്റി ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കുന്നതാണ്. വകുപ്പ് തല പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടു നല്‍കുന്നതും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.

സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമുളളവര്‍ നിയമനാധികാരിയുടെ ശുപാര്‍ശ കത്ത് സഹിതം തപാല്‍ വഴിയോ ഇ-മെയിലിലോ അപേക്ഷിക്കുകയാണെങ്കില്‍ ആവശ്യമായ മുന്‍ഗണന നല്‍കി തപാല്‍ വഴി അയച്ചുകൊടുക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22443/covid-psc-exams-postponed)