---
title: "താറുമാറായ വൈദ്യുതി വിതരണം പുനസ്ഥാപിച്ച് കേളകം വൈദ്യുതി സെക്ഷൻ: പ്രകൃതിക്ഷോഭത്തിൽ കേളകം സെക്ഷനിലുണ്ടായത് കനത്ത നഷ്ടം "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224478/kelakam"
published_at: "2024-07-31T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa3b1a7520d_download_(42).jpeg"
keywords: []
---

# താറുമാറായ വൈദ്യുതി വിതരണം പുനസ്ഥാപിച്ച് കേളകം വൈദ്യുതി സെക്ഷൻ: പ്രകൃതിക്ഷോഭത്തിൽ കേളകം സെക്ഷനിലുണ്ടായത് കനത്ത നഷ്ടം 

> **Lead Summary:** **കേളകം**:താറുമാറായ വൈദ്യുതി വിതരണം പുനസ്ഥാപിച്ച് കേളകം വൈദ്യുതി സെക്ഷൻ പ്രകൃതിക്ഷോഭത്തിൽ കേളകം സെക്ഷനിലുണ്ടായത് കനത്ത നഷ്ടം. കഴിഞ്ഞ തിങ്കൾ മുതൽ കേളകം സെക്ഷൻ പരിധിക്ക് കീഴിൽ തുടർച്ചയായി ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കെ.എസ്.ഇ.ബിക്ക് ഉണ്ടായത് കനത്ത നാശനഷ്ടങ്ങൾ.22 ഹൈടെൻഷൻ പോസ്റ്റുകൾ,94 എൽ.ടി. പോസ്റ്റുകൾ, പോയതും, മരങ്ങൾ വീണ് 8 എച്ച്.ടി. തൂണുകളും, 26 എൽ.ടി. തൂണുകൾ ചെരിഞ്ഞതും, 1042 പരാതികളാണ് കേള കത്തുണ്ടായത്. 236 ഇടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്നു.

## Article Content

**കേളകം**:താറുമാറായ വൈദ്യുതി വിതരണം പുനസ്ഥാപിച്ച് കേളകം വൈദ്യുതി സെക്ഷൻ പ്രകൃതിക്ഷോഭത്തിൽ കേളകം സെക്ഷനിലുണ്ടായത് കനത്ത നഷ്ടം. കഴിഞ്ഞ തിങ്കൾ മുതൽ കേളകം സെക്ഷൻ പരിധിക്ക് കീഴിൽ തുടർച്ചയായി ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കെ.എസ്.ഇ.ബിക്ക് ഉണ്ടായത് കനത്ത നാശനഷ്ടങ്ങൾ.22 ഹൈടെൻഷൻ പോസ്റ്റുകൾ,94 എൽ.ടി. പോസ്റ്റുകൾ, പോയതും, മരങ്ങൾ വീണ് 8 എച്ച്.ടി. തൂണുകളും, 26 എൽ.ടി. തൂണുകൾ ചെരിഞ്ഞതും, 1042 പരാതികളാണ് കേള കത്തുണ്ടായത്. 236 ഇടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്നു.

താറുമാറായ വൈദ്യുതി വിതരണ ശൃംഖല പൂർവ്വ സ്ഥിതിയിലാക്കി കേളകം സെക്ഷനിൽ റിപ്പോർട്ട് ചെയ്ത മുഴുവൻ പരാതികളും പരിഹരിച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴയെയും ,കാറ്റിനെയും വകവെക്കാതെയാണ് രാപകൽ ഭേദമില്ലാതെ സെക്ഷനിലെ ജീവനക്കാരും, കരാർ ജീവനക്കാരും ചേർന്ന് വെളിച്ചമെത്തിച്ചത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീമിനൊപ്പം, രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹായത്തിനെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224478/kelakam)