---
title: "ചെങ്ങളായി ഗ്രാമപഞ്ചായത്ത് കോവിഡ് അവലോകനയോഗം ചേർന്നു"
english_title: "Kovid joined the review meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22450/Kovid-joined-the-review-meeting"
published_at: "2022-01-24T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee97c26229d_Picsart_22-01-24_17-41-56-700.jpg"
keywords: []
---

# ചെങ്ങളായി ഗ്രാമപഞ്ചായത്ത് കോവിഡ് അവലോകനയോഗം ചേർന്നു

> **Lead Summary:** കോവിഡ് അതി വ്യാപനത്തിന്റെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് അവലോകന യോഗം ചേർന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,സർക്കിൾ ഇൻസ്‌പെക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രോഗ വ്യാപനം കുറക്കാൻ പൊതുഇടങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കാനും പൊതു പരിപാടികൾ നടത്താതെയും സഹകരിക്കാൻ പൊതുജങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. 

## Article Content

കോവിഡ് അതി വ്യാപനത്തിന്റെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് അവലോകന യോഗം ചേർന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,സർക്കിൾ ഇൻസ്‌പെക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രോഗ വ്യാപനം കുറക്കാൻ പൊതുഇടങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കാനും പൊതു പരിപാടികൾ നടത്താതെയും സഹകരിക്കാൻ പൊതുജങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. 

വിവാഹം,വീട്ടിൽ കൂടൽ,ആഘോഷപരിപാടികൾ മരണം എന്നീ ചടങ്ങുകളിൽ 50 പേര് എന്നത് കർശനമാക്കാനും എല്ലാ പരിപാടികളും ജാഗ്രത പോർടെൽ വഴിയും പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും നിർബന്ധമായും രജിസ്റ്റർ ചെയ്യാനും തീരുമാനിച്ചു. എല്ലാ വാർഡ്‌ ജാഗ്രത സമിതികളും വിളിച്ചു ചേർക്കാനും വ്യാപനം തടയാൻ വേണ്ട നടപടികൾ കൈകൊള്ളനും യോഗം തീരുമാനിച്ചു.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി പി മോഹനൻ അധ്യക്ഷത വഹിച്ചു സി ഐ ഇ പി സുരേശൻ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ എ ജനാർദ്ദനൻ, എം എം പ്രജോഷ്,മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാക്കിർ മുഹമ്മദ്‌,ഹെൽത് ഇൻസ്‌പെക്ടർ മുരളി എം ബി പി പ്രകാശൻ, പി വി രാജൻ, ഇ ദാമോദരൻ,എം വേലായുധൻ,കെ കെ രഘുനാഥൻ മായിൻ കുട്ടി കെ വി എന്നിവർ സംസാരിച്ചു സെക്രട്ടറി രാജേഷ് കെ കെ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22450/Kovid-joined-the-review-meeting)