---
title: "ബി ജെ പി മണ്ഡലം ഭാരവാഹി യോഗം നടന്നു"
english_title: "The meeting took place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22453/The-meeting-took-place"
published_at: "2022-01-24T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee9c7eca14d_Picsart_22-01-24_18-02-10-206.jpg"
keywords: []
---

# ബി ജെ പി മണ്ഡലം ഭാരവാഹി യോഗം നടന്നു

> **Lead Summary:**  ഇരിട്ടി: ഭാരതീയ ജനത പാർട്ടി ഇരിട്ടി മണ്ഡലം ഭാരവാഹി യോഗം നടന്നു. തലശ്ശേരി വളവുപാറ റോഡ് വരുന്ന ഇരിട്ടി പാലത്തിന് സമീപം വലിയ കുന്നുകൾ ഇടിച്ച് റോഡ് നിർമ്മിക്കുകയും ആ സമയത്ത് കെ എസ് ടി പി നിർദ്ദേശപ്രകാരം സംരക്ഷണ ഭിത്തി നിർമ്മിക്കും എന്ന് പറഞ്ഞെങ്കിലും റോഡിൻ്റെ പണി തീർന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഇതിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

## Article Content

 ഇരിട്ടി: ഭാരതീയ ജനത പാർട്ടി ഇരിട്ടി മണ്ഡലം ഭാരവാഹി യോഗം നടന്നു. തലശ്ശേരി വളവുപാറ റോഡ് വരുന്ന ഇരിട്ടി പാലത്തിന് സമീപം വലിയ കുന്നുകൾ ഇടിച്ച് റോഡ് നിർമ്മിക്കുകയും ആ സമയത്ത് കെ എസ് ടി പി നിർദ്ദേശപ്രകാരം സംരക്ഷണ ഭിത്തി നിർമ്മിക്കും എന്ന് പറഞ്ഞെങ്കിലും റോഡിൻ്റെ പണി തീർന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഇതിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

കാൽ നടയാത്രക്കാർക്ക് പോലും ഭീഷണിയാകുന്ന കുന്നിൽ സംരക്ഷണഭിത്തി നിർമ്മിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ബി ജെ പി നേതൃത്വം നൽകുമെന്ന് മണ്ഡലം പ്രസിഡൻറ് സത്യൻ കൊമ്മേരി പറഞ്ഞു.

ബി ജെ പി ജില്ല സെൽ കോർഡിനേറ്റർ രാജൻ പുതുക്കുടി യോഗം ഉത്ഘാടനം ചെയ്ത് സംസാരിച്ചു.ജനറൽ സെക്രട്ടി പ്രിജേഷ് അളോറ സ്വാഗതവും സെക്രട്ടറി രജീഷ് .സി നന്ദിയും പറഞ്ഞു.ജില്ല നേതാക്കളായ കെ ശിവശങ്കരൻ ,അനിത മണ്ണോറ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22453/The-meeting-took-place)