---
title: "റോഡുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേക സംഘം"
english_title: "Special team for checking road works"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22454/special-team-for-checking-road-works"
published_at: "2022-01-24T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee9ceb3114f_images - 2022-01-24T180443.722.jpeg"
keywords: []
---

# റോഡുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേക സംഘം

> **Lead Summary:** സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേക സംഘം.

## Article Content

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേക സംഘം.

ഫെയ്‌സ്ബുക്ക് പോസറ്റിലൂടെ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പലയിടത്തും അറ്റകുറ്റപ്പണിയുടെ പേരില്‍ ആവശ്യമില്ലാത്തിടത്ത് പണി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ പണി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ എല്ലാ അറ്റകുറ്റപ്പണികളും ഈ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കുമെന്നും അദ്ദേഹം പോസറ്റില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22454/special-team-for-checking-road-works)