---
title: "വയനാട് ഉരുള്‍പൊട്ടൽ: 282 മരണം, 200 ലധികം പേരെ കാണാതായി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224555/wayanad"
published_at: "2024-08-01T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aae064851e0_Screenshot_20240801-063646_Galaxy_Store.jpg"
keywords: []
---

# വയനാട് ഉരുള്‍പൊട്ടൽ: 282 മരണം, 200 ലധികം പേരെ കാണാതായി

> **Lead Summary:** **വയനാട്** : വയനാട് ഉരുള്‍പൊട്ടലില്‍ ഇതുവരെ 282 മരണം റിപ്പോർട്ട് ചെയ്തു. 195 പേർ ചികിത്സയിലാണ്.ഇരുന്നൂറിലധികം പേരെ കാണാതായി.മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്.

## Article Content

**വയനാട്** : വയനാട് ഉരുള്‍പൊട്ടലില്‍ ഇതുവരെ 282 മരണം റിപ്പോർട്ട് ചെയ്തു. 195 പേർ ചികിത്സയിലാണ്.ഇരുന്നൂറിലധികം പേരെ കാണാതായി.മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്.

മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്കാണ്. ജലനിരപ്പുയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ബെയ്‌ലി പാലം ഇന്ന് സജ്ജമാവുമെന്നാണ് പ്രതീക്ഷ. രാത്രിയിലും തുടർന്ന നിര്‍മാണ പ്രവര്‍ത്തനം മന്ത്രിമാര്‍ വിലയിരുത്തി. പാലം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനത്തിന് വേഗം കൂടും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചൂരൽ മലയിൽ നിന്നും മുണ്ടക്കൈയിലേക്കാണ് പാലം നിർമിക്കുന്നത്.

അതിവേഗത്തിലാണ് പാലത്തിന്റെ നിർമാണം നടക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. തുടർ നടപടികൾ യോഗത്തിൽ ചർച്ചചെയ്യും. ചാലിയാര്‍ പുഴയില്‍ തിരച്ചില്‍ ഊര്‍ജിതമാണ്. 200 ലധികം ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാരാണ് ചാലിയാറില്‍ തിരച്ചില്‍ നടത്തിയിരുന്നത്. തിരച്ചില്‍ തുടരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224555/wayanad)