---
title: "ബംഗളൂരു ഹൈവേയിൽ വീണ്ടും മണ്ണിടിഞ്ഞു: നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു "
english_title: "Banglore "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224570/banglore"
published_at: "2024-08-01T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aafb8facc3c_Screenshot_20240801-083526_Samsung_Internet.jpg"
keywords: []
---

# ബംഗളൂരു ഹൈവേയിൽ വീണ്ടും മണ്ണിടിഞ്ഞു: നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു 

> **Lead Summary:** **മംഗളൂരു**: കർണാടകയിലെ ബംഗളൂരു- മംഗളൂരു റൂട്ടിലെ ഷിരാഡി ഘട്ട് ഹൈവേയിൽ വീണ്ടും മണ്ണിടിഞ്ഞു. നിരവധി വാഹനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതേ സ്ഥലത്ത് ചൊവ്വാഴ്ചയും മണ്ണിടിച്ചിലുണ്ടായിരുന്നു.

## Article Content

**മംഗളൂരു**: കർണാടകയിലെ ബംഗളൂരു- മംഗളൂരു റൂട്ടിലെ ഷിരാഡി ഘട്ട് ഹൈവേയിൽ വീണ്ടും മണ്ണിടിഞ്ഞു. നിരവധി വാഹനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതേ സ്ഥലത്ത് ചൊവ്വാഴ്ചയും മണ്ണിടിച്ചിലുണ്ടായിരുന്നു.

കണ്ടെയ്‌നർ ട്രക്കിൻ്റെ ഡ്രൈവർ വാഹനത്തിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാത 75 ൽ ബെംഗളൂരു-മംഗളൂരു റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയുടെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224570/banglore)