---
title: "കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ ദുരന്ത സാധ്യത മേഖലകളിൽ സിആർപിഎഫ് സംഘം സന്ദർശനം നടത്തി "
english_title: "CRPF team visits disaster-prone areas in hilly areas of Kannur district "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224691/crpf-team-visits-disaster-prone-areas-in-hilly-areas-of-kannur-district"
published_at: "2024-08-01T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab5509b94a4_kannur_crpf.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ ദുരന്ത സാധ്യത മേഖലകളിൽ സിആർപിഎഫ് സംഘം സന്ദർശനം നടത്തി 

> **Lead Summary:** കണ്ണൂർ: വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിലാണു പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തിൽ നിന്നുള്ള സംഘം രാജഗിരി -ജോസ് ഗിരി മേഖലകളിൽ സന്ദർശനം നടത്തിയത്. ഇത്തരം പ്രദേശങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള പ്രകൃതിദുരന്തം ഉണ്ടായാൽ സിആർപി എഫ് ഉൾപ്പെടെയുള്ള സംഘത്തിനു പ്രദേശത്ത് ഏളുപ്പത്തിൽ എത്തിച്ചേരാനും മറ്റുമുള്ള അടിയന്തര സാഹചര്യങ്ങൾ മനസിലാക്കാനും നേരിടുന്നതിനുമുള്ള മുന്നൊരുത്തിൻ്റെ ഭാഗമായാണ് സിആർപി എഫ് സംഘം മലയോര മേഖല സന്ദർശിച്ചത്.

## Article Content

കണ്ണൂർ: വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിലാണു പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തിൽ നിന്നുള്ള സംഘം രാജഗിരി -ജോസ് ഗിരി മേഖലകളിൽ സന്ദർശനം നടത്തിയത്. ഇത്തരം പ്രദേശങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള പ്രകൃതിദുരന്തം ഉണ്ടായാൽ സിആർപി എഫ് ഉൾപ്പെടെയുള്ള സംഘത്തിനു പ്രദേശത്ത് ഏളുപ്പത്തിൽ എത്തിച്ചേരാനും മറ്റുമുള്ള അടിയന്തര സാഹചര്യങ്ങൾ മനസിലാക്കാനും നേരിടുന്നതിനുമുള്ള മുന്നൊരുത്തിൻ്റെ ഭാഗമായാണ് സിആർപി എഫ് സംഘം മലയോര മേഖല സന്ദർശിച്ചത്.

സിആർപിഎഫ് ഡിജിപി എം. ജെ.വിജയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി കമാൻഡർ എ.എസ് മിനി മോൾ, കെ.പി പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുളള 10 അംഗ സംഘമാണു സ്ഥലം സന്ദർശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224691/crpf-team-visits-disaster-prone-areas-in-hilly-areas-of-kannur-district)