---
title: "കനത്ത മഴയിൽ കൂത്തുപറമ്പ് വട്ടിപ്രത്ത് വീട് തകർന്നു"
english_title: "Heavyrainkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224695/heavyrainkannur"
published_at: "2024-08-01T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab56352f1f2_1000015623.jpg"
keywords: []
---

# കനത്ത മഴയിൽ കൂത്തുപറമ്പ് വട്ടിപ്രത്ത് വീട് തകർന്നു

> **Lead Summary:** **കൂത്തുപറമ്പ് : **കനത്ത മഴയിൽ കൂത്തുപറമ്പ് വട്ടിപ്രത്ത് വീട് തകർന്നു. വെള്ളാന പൊയിൽ മുണ്ടയാടൻ ബാലൻ നമ്പ്യാരുടെ വീടാണ് തകർന്നത്. വീടിനകത്ത് വെള്ളം കയറിയതിന് തുടർന്ന് കുടുംബത്തെ മാറ്റി പാർപ്പിച്ചിരുന്നു ആളില്ലാതിനാൽ അപകടം ഒഴിവായി.

## Article Content

**കൂത്തുപറമ്പ് : **കനത്ത മഴയിൽ കൂത്തുപറമ്പ് വട്ടിപ്രത്ത് വീട് തകർന്നു. വെള്ളാന പൊയിൽ മുണ്ടയാടൻ ബാലൻ നമ്പ്യാരുടെ വീടാണ് തകർന്നത്. വീടിനകത്ത് വെള്ളം കയറിയതിന് തുടർന്ന് കുടുംബത്തെ മാറ്റി പാർപ്പിച്ചിരുന്നു ആളില്ലാതിനാൽ അപകടം ഒഴിവായി.

വീടിനകത്ത് വെള്ളം കയറിയതിനെ തുടർന്ന് കുടുംബത്തെ ഉച്ചയോടെ നാട്ടുകാർ ബന്ധു വീട്ടിലേക്ക് മാറ്റിമാറ്റി പാർപ്പിച്ചിരുന്നു. ഓട് മേഞ്ഞ ഇരുനില വീടിൻ്റെ കിടപ്പ് മുറിയുടെ ചുമർ ഉൾപ്പെടെയാണ് തകർന്ന് വീണത്. ആളില്ലാതിനാൽ അപകടം ഒഴിവായി.

തൊട്ടടുത്ത കൊട്ടാരത്തിൽ നബീസുവിന്റെ വീടും വെള്ളം കയറിയതിനെ തുടർന്ന് അപകടാവസ്ഥയിലാണുള്ളത്.ചുമർ വിണ്ടു കീറീയിട്ടുണ്ട് നബീസുവിനെയും മാറ്റി പാർപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224695/heavyrainkannur)