---
title: "വയനാട് ദുരന്തത്തില്‍ മരിച്ച തലശ്ശേരി   സ്വദേശിനി നന്ദയുടെ മൃതദേഹം സംസ്‌കരിച്ചു"
english_title: "Waysnadlandsliding"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224730/waysnadlandsliding"
published_at: "2024-08-01T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab69bc87646_1000015651.jpg"
keywords: []
---

# വയനാട് ദുരന്തത്തില്‍ മരിച്ച തലശ്ശേരി   സ്വദേശിനി നന്ദയുടെ മൃതദേഹം സംസ്‌കരിച്ചു

> **Lead Summary:** വയനാട് ദുരന്തത്തില്‍ മരിച്ച തലശ്ശേരി ചേറ്റംകുന്ന് സ്വദേശിനി നന്ദ യുടെ മൃതദേഹം സംസ്‌കരിച്ചു. ചേറ്റംകുന്നിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.നന്ദയുടെ ഭര്‍ത്താവ് പാര്‍ത്ഥന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

## Article Content

വയനാട് ദുരന്തത്തില്‍ മരിച്ച തലശ്ശേരി ചേറ്റംകുന്ന് സ്വദേശിനി നന്ദ യുടെ മൃതദേഹം സംസ്‌കരിച്ചു. ചേറ്റംകുന്നിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.നന്ദയുടെ ഭര്‍ത്താവ് പാര്‍ത്ഥന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

അപകടം നടന്ന പ്രദേശത്ത് നിന്നുമാണ് നന്ദയുടെ മൃതദേഹം കഴിഞ്ഞ ദിവസം വൈകീട്ട് കണ്ടെത്തിയത്.

നന്ദയുടെ ഭര്‍ത്താവ് പാര്‍ത്ഥന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി സംസ്‌കരിച്ചിരുന്നു. ചേറ്റം കുന്നിലെ വീട്ടിലെത്തിച്ച നന്ദയുടെ മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഇരുവരും കഴിഞ്ഞ 50 വര്‍ഷത്തോളമായി വയനാട് മുണ്ടക്കയത്തെ കരുണാ സരോജം കോഫി എസ്റ്റേറ്റിലായിരുന്നു താമസം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224730/waysnadlandsliding)