---
title: "കണ്ണൂരിൽ  തിരുമേനി-മുതുവം റോഡിൽ പിക്കപ്പ് ജീപ്പ് അപകടത്തിപ്പെട്ടു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224916/kannur"
published_at: "2024-08-02T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac720449006_IMG-20240802-WA0035.jpg"
keywords: []
---

# കണ്ണൂരിൽ  തിരുമേനി-മുതുവം റോഡിൽ പിക്കപ്പ് ജീപ്പ് അപകടത്തിപ്പെട്ടു

> **Lead Summary:**  **കണ്ണൂർ**: ചെറുപുഴ തിരുമേനി-മുതുവം റോഡിൽ പിക്കപ്പ് ജീപ്പ് അപകടത്തിപ്പെട്ടു. പരുത്തിക്കല്ലിൽനിന്ന്‌ തിരുമേനിയിലേക്ക്‌ വരികയായിരുന്ന ജീപ്പ് ആനക്കല്ല് ഭാഗത്ത് നിയന്ത്രണം വിട്ട് റോഡിൽനിന്ന്‌ തെന്നിമാറി പാർശ്വഭിത്തിക്ക് പുറത്തേക്ക്‌ മുൻഭാഗം പതിക്കുകയായിരുന്നു.

## Article Content

 **കണ്ണൂർ**: ചെറുപുഴ തിരുമേനി-മുതുവം റോഡിൽ പിക്കപ്പ് ജീപ്പ് അപകടത്തിപ്പെട്ടു. പരുത്തിക്കല്ലിൽനിന്ന്‌ തിരുമേനിയിലേക്ക്‌ വരികയായിരുന്ന ജീപ്പ് ആനക്കല്ല് ഭാഗത്ത് നിയന്ത്രണം വിട്ട് റോഡിൽനിന്ന്‌ തെന്നിമാറി പാർശ്വഭിത്തിക്ക് പുറത്തേക്ക്‌ മുൻഭാഗം പതിക്കുകയായിരുന്നു.

നാട്ടുകാരുംതിരുമേനിയിൽനിന്നെത്തിയ തൊഴിലാളികളും ചേർന്ന് വാഹനം വലിച്ചുകയറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224916/kannur)