---
title: "വയനാട് ഉരുൾപൊട്ടൽ : ദുരന്ത ഭൂമിയിൽ നിന്ന് നാലുപേരെ ജീവനോടെ രക്ഷിച്ച്  സൈന്യം "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224944/wayanad"
published_at: "2024-08-02T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac83f51de07_Screenshot_20240802-122803_Samsung_Internet.jpg"
keywords: []
---

# വയനാട് ഉരുൾപൊട്ടൽ : ദുരന്ത ഭൂമിയിൽ നിന്ന് നാലുപേരെ ജീവനോടെ രക്ഷിച്ച്  സൈന്യം 

> **Lead Summary:** **വയനാട്** : ഉരുൾപൊട്ടലുണ്ടായ ദുരന്ത ഭൂമിയിൽ നിന്ന് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്ന് രണ്ടു പുരുഷൻമാരെയും രണ്ട് സ്ത്രീകളെയുമാണ് സൈന്യം രക്ഷപ്പെടുത്തിയത്. ദുരന്തത്തിനിടയിൽ വീട്ടിൽ ഒറ്റപ്പെട്ടു പോയവരായിരുന്നു ഇവർ.

## Article Content

**വയനാട്** : ഉരുൾപൊട്ടലുണ്ടായ ദുരന്ത ഭൂമിയിൽ നിന്ന് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്ന് രണ്ടു പുരുഷൻമാരെയും രണ്ട് സ്ത്രീകളെയുമാണ് സൈന്യം രക്ഷപ്പെടുത്തിയത്. ദുരന്തത്തിനിടയിൽ വീട്ടിൽ ഒറ്റപ്പെട്ടു പോയവരായിരുന്നു ഇവർ.

ഇതിൽ ഒരു സ്ത്രീക്ക് കാലിന് പരുക്കുണ്ട്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. ഇവരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224944/wayanad)