---
title: "കനത്തമഴ: കണ്ണൂർ ബക്കളംകുറ്റിക്കോലിൽ സംരക്ഷണ ഭിത്തി തകർന്ന്‌ വീട്‌ അപകടാവസ്ഥയിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224961/kannur"
published_at: "2024-08-02T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac8dc223b66_Screenshot_20240802-131131_WhatsAppBusiness.jpg"
keywords: []
---

# കനത്തമഴ: കണ്ണൂർ ബക്കളംകുറ്റിക്കോലിൽ സംരക്ഷണ ഭിത്തി തകർന്ന്‌ വീട്‌ അപകടാവസ്ഥയിൽ

> **Lead Summary:**  **കണ്ണൂർ** : കനത്തമഴയിൽ കണ്ണൂർ ബക്കളംകുറ്റിക്കോലിൽ സംരക്ഷണ ഭിത്തി തകർന്ന്‌ വീട്‌ അപകടാവസ്ഥയിൽ. കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിന്‌ സമീപത്തെ ഇ മോഹനന്റെ വീടിനോട്‌ ചേർന്ന ഭിത്തിയാണ്‌ ഇടിഞ്ഞുതാഴ്‌ന്നത്‌.

## Article Content

 **കണ്ണൂർ** : കനത്തമഴയിൽ കണ്ണൂർ ബക്കളംകുറ്റിക്കോലിൽ സംരക്ഷണ ഭിത്തി തകർന്ന്‌ വീട്‌ അപകടാവസ്ഥയിൽ. കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിന്‌ സമീപത്തെ ഇ മോഹനന്റെ വീടിനോട്‌ ചേർന്ന ഭിത്തിയാണ്‌ ഇടിഞ്ഞുതാഴ്‌ന്നത്‌.

കനത്തമഴയിലാണ്‌ ഭിത്തി തകർന്നത്‌. ഭയങ്കരമായ ശബ്‌ദം കേട്ട്‌ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ്‌ മുറ്റത്തെ അപകടം ശ്രദ്ധയിൽപ്പെട്ടത്‌. 20മീറ്റർ നീളത്തിൽ ഭിത്തി തകർന്നതിനാൽ വീട്‌ അപകടവാസ്ഥയിലാണ്‌ അഞ്ച്‌ ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224961/kannur)