---
title: "ശാന്തിഗിരിയിലെ ദുരിതബാധിത പ്രദേശവും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു"
english_title: "Visittedsanthigiri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224992/visittedsanthigiri"
published_at: "2024-08-02T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aca1b3a8d1c_1000015956.jpg"
keywords: []
---

# ശാന്തിഗിരിയിലെ ദുരിതബാധിത പ്രദേശവും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു

> **Lead Summary:**  ശാന്തിഗിരി: കൈലാസംപടി സന്ദർശിച്ച് കണ്ണൂർ ജില്ലാ ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടറും സംഘവും കേളകം: ശാന്തിഗിരി പ്രദേശത്ത് ഉണ്ടായ നാശനഷ്ട്ടങ്ങൾ നേരിൽ കാണുന്നതിന് കണ്ണൂർ ജില്ലാ ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടറും സംഘവും സ്ഥലം സന്ദർശിച്ചു. ഡപ്യൂട്ടി ഡയറക്ടർ സജിനി ഒ. അസിസ്റ്റന്റ് ഡപ്യൂട്ടി ഡയറക്ടർ ട്വിങ്കിൾ, ക്ഷീര വികസന ഓഫീസർ നിഷാദ്, ക്ഷീരസംഘം പ്രസിഡന്റ് ജെഫി എം ജോർജ് തുടങ്ങിയവരും ജില്ലാപഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, പഞ്ചായത്ത് മെമ്പർ ബിനു മാനുവൽ, ക്ഷീരസംഘം സെക്രട്ടറിമാരായ സന്തോഷ് ജോസഫ് മണ്ണാറുകുളം, ബിനോയി, ബീന ഉണ്ണി, പ്രസാദ്, സംഘം ഡയറക്ടർമാർ എന്നിവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

## Article Content

 ശാന്തിഗിരി: കൈലാസംപടി സന്ദർശിച്ച് കണ്ണൂർ ജില്ലാ ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടറും സംഘവും കേളകം: ശാന്തിഗിരി പ്രദേശത്ത് ഉണ്ടായ നാശനഷ്ട്ടങ്ങൾ നേരിൽ കാണുന്നതിന് കണ്ണൂർ ജില്ലാ ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടറും സംഘവും സ്ഥലം സന്ദർശിച്ചു. ഡപ്യൂട്ടി ഡയറക്ടർ സജിനി ഒ. അസിസ്റ്റന്റ് ഡപ്യൂട്ടി ഡയറക്ടർ ട്വിങ്കിൾ, ക്ഷീര വികസന ഓഫീസർ നിഷാദ്, ക്ഷീരസംഘം പ്രസിഡന്റ് ജെഫി എം ജോർജ് തുടങ്ങിയവരും ജില്ലാപഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, പഞ്ചായത്ത് മെമ്പർ ബിനു മാനുവൽ, ക്ഷീരസംഘം സെക്രട്ടറിമാരായ സന്തോഷ് ജോസഫ് മണ്ണാറുകുളം, ബിനോയി, ബീന ഉണ്ണി, പ്രസാദ്, സംഘം ഡയറക്ടർമാർ എന്നിവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

വിള്ളൽ കണ്ടെത്തിയ പ്രദേശങ്ങൾ ഇവർ സന്ദർശിച്ചു. തുടർന്ന് ദുരിതാശ്വാസ ക്യാമ്പും ഷീര കർഷകരായ ബേബി പിടിയകണ്ടം, അച്ചാമ്മ മുതലപ്ര, ജസ്റ്റിൻ കുരുവം പ്ലാക്കൽ എന്നിവരുടെ വീടുകളും സംഘം സന്ദർശിച്ചു. ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ സർക്കാർ തലത്തിൽ എത്തിക്കുന്നതാണെന്ന് ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടർ സജിനി കർഷകരെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224992/visittedsanthigiri)