---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി : ജില്ലാ പഞ്ചായത്ത് കൗണ്ടർ മന്ത്രി ഉദ്ഘാടനം ചെയ്തു "
english_title: " Relief Fund: Minister Inaugurates District Panchayat Counter "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225085/relief-fund-minister-inaugurates-district-panchayat-counter"
published_at: "2024-08-02T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ace83293ec6_reief_fund.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി : ജില്ലാ പഞ്ചായത്ത് കൗണ്ടർ മന്ത്രി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കൗണ്ടറിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിനിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് വി പി സന്തോഷ് കുമാറിൻ്റെ കൈയിൽ നിന്ന് ആദ്യ സംഭാവന വാങ്ങിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

## Article Content

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കൗണ്ടറിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിനിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് വി പി സന്തോഷ് കുമാറിൻ്റെ കൈയിൽ നിന്ന് ആദ്യ സംഭാവന വാങ്ങിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സൺ മാരായ വി കെ സുരേഷ് ബാബു, അഡ്വ ടി സരള, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ വി ബിജു, വി ഗീത തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225085/relief-fund-minister-inaugurates-district-panchayat-counter)