---
title: "വയോധികനെ  പുഴയിൽ കാണാതായി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225193/iritty"
published_at: "2024-08-03T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adbad3c2224_IMG-20240803-WA0008.jpg"
keywords: []
---

# വയോധികനെ  പുഴയിൽ കാണാതായി

> **Lead Summary:**  **ഇരിട്ടി** : കീഴ്പ്പള്ളി കക്കുവാ പുഴയിൽ വയോധികനെ കാണാതായി . കിളിരൂർപറമ്പിൽ വർഗീസ് നെയാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ പുഴയുടെ വട്ടപ്പറമ്പ് ഭാഗത്തുവച്ച് വെച്ച് കാണാതായത് .

## Article Content

 **ഇരിട്ടി** : കീഴ്പ്പള്ളി കക്കുവാ പുഴയിൽ വയോധികനെ കാണാതായി . കിളിരൂർപറമ്പിൽ വർഗീസ് നെയാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ പുഴയുടെ വട്ടപ്പറമ്പ് ഭാഗത്തുവച്ച് വെച്ച് കാണാതായത് .

പുഴവരേക്കും പോകുകയാണെന്ന് സമീപവാസിയോട് പറഞ്ഞതിന് പുഴയോരത്തേക്ക് പോയ വർഗീസിനെ കാണാതാകുകയായിരുന്നു . കാലിന് സ്വാധീനക്കുറവുള്ള വയോധികൻ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാനാണ് സാധ്യത . ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്ന കുട പുഴയുടെ സമീപത്തുനിന്നും കണ്ടെടുത്തിട്ടുണ്ട് . ഫയർ ഫോഴ്സും ,പോലീസും , നാട്ടുകാരും ചേർന്ന് പുഴയുടെ താഴ്ഭാഗത്ത് ഉൾപ്പെടെ തിരച്ചിൽ നടത്തുകയാണ് . ശക്തമായ ഒഴുക്കുള്ള പുഴയിൽ തിരച്ചിൽ അധീവ ദുഷ്കരമാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225193/iritty)