---
title: "പ്രൊജക്ട് അസിസ്റ്റന്റ് നിയമനം"
english_title: "Project assistant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22520/project-assistant"
published_at: "2022-01-25T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ef5f16602f4_images - 2022-01-25T075307.047.jpeg"
keywords: []
---

# പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

> **Lead Summary:** പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോടാഗിങ് നടത്തുന്നതിനും ഇ ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും സെക്രട്ടറിയെ സഹായിക്കുന്നതിനുമായി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് എസ് ടി വിഭാഗത്തിൽപ്പെട്ട ഉദേ്യാഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോടാഗിങ് നടത്തുന്നതിനും ഇ ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും സെക്രട്ടറിയെ സഹായിക്കുന്നതിനുമായി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് എസ് ടി വിഭാഗത്തിൽപ്പെട്ട ഉദേ്യാഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 33നും ഇടയിൽ. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പേരാവൂർ എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവസാന തീയതി ഫെബ്രുവരി അഞ്ച്. ഫോൺ: 0490 2444416, 2444116.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22520/project-assistant)