---
title: "ദേശീയ സമ്മതിദായക ദിനാഘോഷം: ജില്ലാതല ഉദ്ഘാടനം 25ന്"
english_title: "National Consent Day: District Level Inauguration on the 25th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22521/national-consent-day-district-level-inauguration-on-the-25th"
published_at: "2022-01-25T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ef5faea7124_images - 2022-01-25T075527.339.jpeg"
keywords: []
---

# ദേശീയ സമ്മതിദായക ദിനാഘോഷം: ജില്ലാതല ഉദ്ഘാടനം 25ന്

> **Lead Summary:** ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 25ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തോട്ടട എസ്.എൻ കോളജിൽ ഓൺലൈനായി നടക്കും. എല്ലാവരേയും ഉൾക്കൊള്ളുന്ന, എല്ലാവർക്കും പ്രാപ്യവും എല്ലാവരുടെയും പങ്കാളിത്തവുമുള്ള തെരഞ്ഞെടുപ്പ് എന്ന സന്ദേശവുമായാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത്.

## Article Content

ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 25ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തോട്ടട എസ്.എൻ കോളജിൽ ഓൺലൈനായി നടക്കും. എല്ലാവരേയും ഉൾക്കൊള്ളുന്ന, എല്ലാവർക്കും പ്രാപ്യവും എല്ലാവരുടെയും പങ്കാളിത്തവുമുള്ള തെരഞ്ഞെടുപ്പ് എന്ന സന്ദേശവുമായാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത്.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എസ്. ചന്ദ്രശഖർ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ അധ്യക്ഷനാവും. സമ്മതിദായക ദിനത്തോടനുബന്ധിച്ച് നടന്ന ജില്ലാതല പോസ്റ്റർ രചന, ഷോർട്ട് ഫിലിം മത്സര വിജയികൾക്കുള്ള പുരസ്‌കാരം ചടങ്ങിൽ വിതരണം ചെയ്യും. എ.ഡി.എം കെ.കെ. ദിവാകരൻ ദേശീയ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ശൗര്യചക്ര സുബേദാർ പി.വി. മനേഷ് മുഖ്യാതിഥിയാവും.

തലശ്ശേരി സബ് കളക്ടർ അനുകുമാരി, അസി. കളക്ടർ മുഹമ്മദ് ഷഫീഖ്, തളിപ്പറമ്പ് ആർഡിഒ ഇ.പി മേഴ്‌സി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി. ശ്രീകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ, കണ്ണൂർ സർവകലാശാല ഡിഎസ്എസ്, എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ടി.പി. നഫീസ ബോബി, തഹസിൽദാർമാരായ ഇ.എം. റജി, സി.വി. പ്രകാശൻ, കെ. ഷീബ, വി.വി. രാധാകൃഷ്ണൻ, എച്ച്.എസ് പി. പ്രേംരാജ് എന്നിവർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22521/national-consent-day-district-level-inauguration-on-the-25th)