---
title: "പരാതി പരിഹാര അദാലത്ത്"
english_title: "Complaint resolving"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22525/complaint-resolving"
published_at: "2022-01-25T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ef65fe3e897_images - 2022-01-25T082238.137.jpeg"
keywords: []
---

# പരാതി പരിഹാര അദാലത്ത്

> **Lead Summary:** കണ്ണൂര്‍ റീജിയണൽ പ്രൊവിഡണ്ട് ഫണ്ട് കമ്മീഷണർ ഫെബ്രുവരി 10ന് രാവിലെ 10.30 മുതൽ ഉച്ച 12 മണി വരെ 'നിധി താങ്കൾക്കരികെ' എന്ന പേരിൽ ഗുണഭോക്താക്കൾക്കായി ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തുന്നു.

## Article Content

കണ്ണൂര്‍ റീജിയണൽ പ്രൊവിഡണ്ട് ഫണ്ട് കമ്മീഷണർ ഫെബ്രുവരി 10ന് രാവിലെ 10.30 മുതൽ ഉച്ച 12 മണി വരെ 'നിധി താങ്കൾക്കരികെ' എന്ന പേരിൽ ഗുണഭോക്താക്കൾക്കായി ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തുന്നു.

കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇപിഎഫ് അംഗങ്ങൾ, പെൻഷണർമാർ, അടുത്തുതന്നെ പെൻഷൻ ആകുന്ന അംഗങ്ങൾ തൊഴിലാളി സംഘടനാ പ്രതിനിധികൾ, സ്ഥാപന ഉടമകൾ, പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം. പി എഫ് അക്കൗണ്ട് നമ്പർ/പി പി ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള പരാതികൾ ജനുവരി 31നകം അയച്ചാൽ പരാതികളിൽ ഫെബ്രുവരി 10ന് തന്നെ തീർപ്പ് കൽപ്പിക്കാൻ സാധിക്കുമെന്ന് റീജിയണൽ പ്രൊവിഡണ്ട് ഫണ്ട് കമ്മീഷണർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22525/complaint-resolving)