---
title: "ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷിച്ച കുറുമാത്തൂർ സ്വദേശികളെ  ആദരിച്ചു"
english_title: "Kurumathoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225263/kurumathoor"
published_at: "2024-08-03T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adefe5bdcea_1000016082.jpg"
keywords: []
---

# ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷിച്ച കുറുമാത്തൂർ സ്വദേശികളെ  ആദരിച്ചു

> **Lead Summary:** **കുറുമാത്തൂർ : **മഴവെള്ളത്തിൽ ഒഴുക്കിൽപ്പെട്ട മലപ്പട്ടം സ്വദേശിനിയെ രക്ഷിച്ച കുറുമാത്തൂർ സ്വദേശികൾക്ക് ആദരം സംഘടിപ്പിച്ചു. Bjp കുറുമാത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. മലപ്പട്ടം സ്വദേശിനിയാണ് കഴിഞ്ഞ ദിവസം ഒഴുക്കിൽ പെട്ടത്.

## Article Content

**കുറുമാത്തൂർ : **മഴവെള്ളത്തിൽ ഒഴുക്കിൽപ്പെട്ട മലപ്പട്ടം സ്വദേശിനിയെ രക്ഷിച്ച കുറുമാത്തൂർ സ്വദേശികൾക്ക് ആദരം സംഘടിപ്പിച്ചു. Bjp കുറുമാത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. മലപ്പട്ടം സ്വദേശിനിയാണ് കഴിഞ്ഞ ദിവസം ഒഴുക്കിൽ പെട്ടത്.

കുറുമാത്തൂർ പുഴയിൽ ഒഴുകി വന്ന വയോധികയെ കുറുമത്തൂരിലെ 75 വയസ്സുള്ള അഹ്മദ്, നൗഷാദ് , ശുഹൈബ് എന്നിവരാണ് രക്ഷപ്പെടുത്തിയത്. സ്വന്തം ജീവൻ പോലും വകവെക്കാതെ തോണിയിൽ ഒന്നര കിലോമീറ്ററോളം തുഴഞ്ഞു പോയാണ് ഇവർ വായോധികയെ രക്ഷപ്പെടുത്തിയത്.

അഡ്വ മധുസൂദനൻ, പ്രതീപ് മൊടത്തറ, ഷിജു ടി കെ, ശ്രീജിത്ത് കുറുമാത്തൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225263/kurumathoor)