---
title: "സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ 3 രക്ഷാപ്രവർത്തകരെ രക്ഷപ്പെടുത്തി"
english_title: "Savedthreepersons"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225280/savedthreepersons"
published_at: "2024-08-03T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adf91d5c436_1000016105.jpg"
keywords: []
---

# സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ 3 രക്ഷാപ്രവർത്തകരെ രക്ഷപ്പെടുത്തി

> **Lead Summary:** വയനാട് രക്ഷാപ്രവർത്തനത്തിനായി ചാലിയാർ പുഴ കടന്ന് വയനാട്ടിലേക്ക് പോയ 3 യുവാക്കൾ വനത്തിൽ കുടുങ്ങി. കുടുങ്ങിയ മൂന്ന് പേരെയും കരയിലെത്തിച്ചു. മൂന്ന് പേരും സുരക്ഷിത സ്ഥാനത്താണ്. സൂചിപ്പാറയിൽ കുടുങ്ങിയത് സലിം ,മുഹ്‌സിൻ, റഹീസ് എന്നിവരാണ്. മൂന്ന് പേരും മലപ്പുറം സ്വദേശികളാണ്. ഇന്നലെയാണ് അവർ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഇവിടെ അപകടഭീഷണിയുള്ള സ്ഥലമാണ്.

## Article Content

വയനാട് രക്ഷാപ്രവർത്തനത്തിനായി ചാലിയാർ പുഴ കടന്ന് വയനാട്ടിലേക്ക് പോയ 3 യുവാക്കൾ വനത്തിൽ കുടുങ്ങി. കുടുങ്ങിയ മൂന്ന് പേരെയും കരയിലെത്തിച്ചു. മൂന്ന് പേരും സുരക്ഷിത സ്ഥാനത്താണ്. സൂചിപ്പാറയിൽ കുടുങ്ങിയത് സലിം ,മുഹ്‌സിൻ, റഹീസ് എന്നിവരാണ്. മൂന്ന് പേരും മലപ്പുറം സ്വദേശികളാണ്. ഇന്നലെയാണ് അവർ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഇവിടെ അപകടഭീഷണിയുള്ള സ്ഥലമാണ്.

സൂചിപ്പാറയില്‍ കുടുങ്ങിയ യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്യുന്നത് കാലാവസ്ഥ അനുകൂലമായതിന് ശേഷം മാത്രം. സൂചിപ്പാറയില്‍ മൂടല്‍മഞ്ഞും മഴയും. മൂന്ന് പേരും സുരക്ഷിതരാണ്. ഒരാള്‍ക്ക് പരിക്കുണ്ട്. പ്രാഥമിക ചികിത്സ നല്‍കി.

കുടുങ്ങിയവര്‍ക്ക് സമീപം കോസ്റ്റ് ഗാര്‍ഡ് എത്തി. ഇവര്‍ കുടുങ്ങിയത് ശക്തമായ കുത്തൊഴുക്ക് ഉള്ള ഇടത്താണ്. നിലമ്പൂർ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിൻ എന്നിവരാണ് കുടുങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225280/savedthreepersons)