---
title: "തളിപ്പറമ്പിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225405/thaliparamba"
published_at: "2024-08-04T05:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aeca1a16db0_IMG-20240804-WA0000.jpg"
keywords: []
---

# തളിപ്പറമ്പിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

> **Lead Summary:** **തളിപ്പറമ്പ്**: അള്ളാംകുളത്തെ കുളത്തില്‍ കുളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍-5 ലെ പി കെ സക്കരിയ്യ-മുര്‍ഷിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് നാദിഷ് ആണ് മരിച്ചത്.

## Article Content

**തളിപ്പറമ്പ്**: അള്ളാംകുളത്തെ കുളത്തില്‍ കുളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍-5 ലെ പി കെ സക്കരിയ്യ-മുര്‍ഷിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് നാദിഷ് ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. തളിപ്പറമ്പ് സർസയ്യിദ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഉടൻ തളിപ്പറമ്പ് സഹകരണാശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225405/thaliparamba)