---
title: "മിനി എം.സി.എഫ്.പാനൂർ നഗരസഭാ തല ഉദ്ഘാടനം പെരിങ്ങത്തൂരിൽ നടന്നു"
english_title: "Inauguration at Peringathur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22543/Inauguration-at-Peringathur"
published_at: "2022-01-25T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ef7ec8f0603_Picsart_22-01-25_10-07-46-151.jpg"
keywords: []
---

# മിനി എം.സി.എഫ്.പാനൂർ നഗരസഭാ തല ഉദ്ഘാടനം പെരിങ്ങത്തൂരിൽ നടന്നു

> **Lead Summary:** പെരിങ്ങത്തൂർ: മാലിന്യ മുക്ത നഗര സഭ എന്ന ലക്ഷ്യത്തോടെ പാനൂർ നഗരസഭയിലെ നാൽപ്പത് വാർഡുകളിലും മിനി എം.സി.എഫ്. കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു.ഇത് വഴി പരമാവധി മാലിന്യങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച് കേന്ദ്രങ്ങളിലെത്തിക്കാനാവും. മിനി എം.സി.എഫ് .പാനൂർ നഗരസഭാ തല ഉദ്ഘാടനം പെരിങ്ങത്തൂരിൽ പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

പെരിങ്ങത്തൂർ: മാലിന്യ മുക്ത നഗര സഭ എന്ന ലക്ഷ്യത്തോടെ പാനൂർ നഗരസഭയിലെ നാൽപ്പത് വാർഡുകളിലും മിനി എം.സി.എഫ്. കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു.ഇത് വഴി പരമാവധി മാലിന്യങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച് കേന്ദ്രങ്ങളിലെത്തിക്കാനാവും. മിനി എം.സി.എഫ് .പാനൂർ നഗരസഭാ തല ഉദ്ഘാടനം പെരിങ്ങത്തൂരിൽ പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ മാസ്റ്റർ നിർവ്വഹിച്ചു.

ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.ഹാഷിം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ ഉമൈസ തിരുവമ്പാടി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ ടി.കെ.ഹനീഫ്, ഹെൽത്ത് ഇൻസ്പക്ടർ മജീദ് , കാസിം, ഹരിത കർമ്മ സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22543/Inauguration-at-Peringathur)