---
title: "വയനാട്ടിലേത് ദേശീയ ദുരന്തം , കടന്നുപോയത് മനുഷ്യത്വം സേനകളുടെ മുഖമുദ്രയായ നിമിഷം' ; മുഖ്യമന്ത്രി"
english_title: "Pinarayvijayanaboutlsndslide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225504/pinarayvijayanaboutlsndslide"
published_at: "2024-08-04T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af42c239839_1000015654.jpg"
keywords: []
---

# വയനാട്ടിലേത് ദേശീയ ദുരന്തം , കടന്നുപോയത് മനുഷ്യത്വം സേനകളുടെ മുഖമുദ്രയായ നിമിഷം' ; മുഖ്യമന്ത്രി

> **Lead Summary:** **തൃശൂർ‍: **വയനാട്ടിലേത് ദേശീയതലത്തിലെ തന്നെ വലിയ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ നടുക്കിയ ദുരന്തത്തിൻ്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ലെന്നും മനുഷ്യത്വം സേനകളുടെ മുഖമുദ്രയായ നിമിഷമാണ് കടന്നുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾദുരന്തത്തിൽ ഒരുമിച്ച് പ്രവർത്തിച്ച എല്ലാ സേനാംഗങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

## Article Content

**തൃശൂർ‍: **വയനാട്ടിലേത് ദേശീയതലത്തിലെ തന്നെ വലിയ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ നടുക്കിയ ദുരന്തത്തിൻ്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ലെന്നും മനുഷ്യത്വം സേനകളുടെ മുഖമുദ്രയായ നിമിഷമാണ് കടന്നുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾദുരന്തത്തിൽ ഒരുമിച്ച് പ്രവർത്തിച്ച എല്ലാ സേനാംഗങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

ജീവൻ പണയപ്പെടുത്തിയാണ് സേനകൾ രക്ഷാപ്രവർത്തനം നടത്തിയതെന്നും കേരള പൊലീസിൻ്റേത് മാതൃകപരമായ പ്രവർത്തനമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂരിലെ പൊലീസ് അക്കാദമിയിൽ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖങ്ങളിൽ മനുഷ്യസ്നേഹത്തിൻ്റെ ഊഷ്മളത കേരളം കാത്തുസൂക്ഷിക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225504/pinarayvijayanaboutlsndslide)