വയനാടിനായി ഒരുകോടി രൂപ നൽകി ചിരഞ്ജീവിയും രാംചരണും

വയനാടിനായി ഒരുകോടി രൂപ നൽകി ചിരഞ്ജീവിയും രാംചരണും
Aug 4, 2024 04:13 PM | By Remya Raveendran

വയനാട് ഉരുൾപൊട്ടലിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി ചിരഞ്ജീവിയും മകൻ രാംചരണും. ഒരുകോടി രൂപയാണ് ഇരുവരും ചേർന്ന് സംഭാവന ചെയ്തത്. ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് വിലയേറിയ ജീവനുകളുടെ നഷ്ടത്തിലും അഗാധമായ വിഷമമുണ്ടെന്ന് ചിരഞ്ജീവി കുറിച്ചു. വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ വിഷമത്തിനൊപ്പം ചേരുന്നു. താനും ചരണും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവനചെയ്യുന്നു. വേദനിക്കുന്ന എല്ലാവരുടേയും സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.

തെലുങ്ക് സൂപ്പർതാരമായ അല്ലു അർജുൻ വയനാടിന് സഹായവുമായി എത്തിയതിനുപിന്നാലെയാണ് ചിരഞ്ജീവിയും രാംചരണും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവന നൽകിയത്. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ,ജോജു തുടങ്ങിയ താരങ്ങളും സംഭാവന നൽകി.

Ramcharanandchirangeevi

Next TV

Related Stories
ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

Sep 11, 2024 06:28 AM

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും...

Read More >>
സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

Sep 10, 2024 10:55 PM

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം...

Read More >>
ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

Sep 10, 2024 10:47 PM

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ്...

Read More >>
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

Sep 10, 2024 10:43 PM

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം...

Read More >>
ചാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം

Sep 10, 2024 10:37 PM

ചാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം

ചാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി...

Read More >>
കെപിസിസിയുടെ നിർദ്ദേശപ്രകാരം വിവിധ  മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ      പന്തംകൊളത്തി പ്രകടനം നടത്തി.

Sep 10, 2024 10:33 PM

കെപിസിസിയുടെ നിർദ്ദേശപ്രകാരം വിവിധ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളത്തി പ്രകടനം നടത്തി.

കെപിസിസിയുടെ നിർദ്ദേശപ്രകാരം വിവിധ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളത്തി പ്രകടനം...

Read More >>
Top Stories

News Roundup