---
title: "നിടുംപൊയിൽ - മാനന്തവാടി ചുരം പാതയിൽ വിള്ളൽ കണ്ടെത്തിയ ഭാഗം കെ കെ ശൈലജ സന്ദർശിച്ചു"
english_title: "Nidumpoyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225579/nidumpoyil"
published_at: "2024-08-04T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af994c05773_IMG-20240804-WA0027.jpg"
keywords: []
---

# നിടുംപൊയിൽ - മാനന്തവാടി ചുരം പാതയിൽ വിള്ളൽ കണ്ടെത്തിയ ഭാഗം കെ കെ ശൈലജ സന്ദർശിച്ചു

> **Lead Summary:** **നിടുംപൊയിൽ** : നെടുംപൊയിൽ റോഡിൽ 29-ാം മൈലിന് സമീപം, 4-ാം മടക്കിൽ റോഡ് തകർന്ന ഭാഗം കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ. സന്ദർശിച്ചു. ഏതാനും ദിവസങ്ങൾക്കുമുമ്പാണ് പ്രസ്തുത റോഡിൽ വിള്ളൽ കണ്ടെത്തിയത് . തുടർന്ന് ഇതിലെ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. 

## Article Content

**നിടുംപൊയിൽ** : നെടുംപൊയിൽ റോഡിൽ 29-ാം മൈലിന് സമീപം, 4-ാം മടക്കിൽ റോഡ് തകർന്ന ഭാഗം കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ. സന്ദർശിച്ചു. ഏതാനും ദിവസങ്ങൾക്കുമുമ്പാണ് പ്രസ്തുത റോഡിൽ വിള്ളൽ കണ്ടെത്തിയത് . തുടർന്ന് ഇതിലെ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. 

കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് എം.റിജി, അഡ്വോക്കറ്റ്എം.രാജൻ, പി.പ്രഹ്ളാദൻ, കെ.പി.സുരേഷ് കുമാർ, ജോൺസൺ.പി.വി, ജോബ്.ഒ .എ, അനിൽകുമാർ.കെ.വി. പിഡബ്ല്യുഡി അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രസാദ് വി.വി.എന്നിവരും ഒപ്പമുണ്ടായിരുന്നു.

ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ സ്ഥലം സന്ദർശിച്ച് വിശദമായ പഠനം നടത്തി അവരുടെ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് റോഡിൻ്റെ പുനർനിർമ്മാണ പ്രവർത്തനം വളരെ പെട്ടെന്ന് പൂർത്തിയാക്കുമെന്ന് എം.എൽ.എ.അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225579/nidumpoyil)