---
title: "കേളകം പഞ്ചായത്തിൽ കാലവർഷ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225580/kelakam"
published_at: "2024-08-04T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af9aa563cfb_IMG-20240804-WA0041.jpg"
keywords: []
---

# കേളകം പഞ്ചായത്തിൽ കാലവർഷ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി

> **Lead Summary:**  **കേളകം** : കേളകം പഞ്ചായത്തിൽ കാലവർഷ ദുരിതം അനുഭവിക്കുന്നവർക്ക് സഹായമാവുകയാണ് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി. കൈത്താങ്ങ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്തിലെ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ച മേഖലകളിൽ പുനരധിവാസ സഹായം , ഭക്ഷ്യക്കിറ്റ് വിതരണം, പഠന സഹായം എന്നിവയാണ് നടത്തുന്നത്.

## Article Content

 **കേളകം** : കേളകം പഞ്ചായത്തിൽ കാലവർഷ ദുരിതം അനുഭവിക്കുന്നവർക്ക് സഹായമാവുകയാണ് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി. കൈത്താങ്ങ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്തിലെ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ച മേഖലകളിൽ പുനരധിവാസ സഹായം , ഭക്ഷ്യക്കിറ്റ് വിതരണം, പഠന സഹായം എന്നിവയാണ് നടത്തുന്നത്.

നിലവിൽ പഞ്ചായത്തിലെ അടയ്ക്കാത്തോട് , വാളുമുക്ക് , ശാന്തിരിരി , ചെട്ടിയാംപറമ്പ് എന്നീ പ്രദേശങ്ങളിൽ 25 ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്ത് കഴിഞ്ഞു. മണ്ണിടിച്ചിലിൽ വാസയോഗ്യമല്ലാതായ രണ്ട് കുടുംബങ്ങളെ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മാറ്റിപാർപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ് , മണ്ഡലം പ്രസിഡന്റ് ടോണി പാലമറ്റം , ജോബേഷ് ജോസഫ് , മെൽബിൻ ജോസഫ് , എബിൻ പുന്നവേലിൽ , വിമൽ കൊച്ചുപുര, അനൂപ് കൊല്ലിയിൽ എന്നിവരാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225580/kelakam)