---
title: "ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പിൽ സ്നേഹവിരുന്നൂട്ടി അടക്കാത്തോട് ജമാഅത്ത് കമ്മറ്റി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225619/kelakam"
published_at: "2024-08-05T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0242c6c9c6_IMG-20240805-WA0000.jpg"
keywords: []
---

# ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പിൽ സ്നേഹവിരുന്നൂട്ടി അടക്കാത്തോട് ജമാഅത്ത് കമ്മറ്റി

> **Lead Summary:**  **ശാന്തിഗിരി**: ഉരുൾപൊട്ടൽ - ഭൂമി വിള്ളൽ ഭീതിയിൽ കഴിയുന്നവർക്കായുള്ള ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പിൽ സ്നേഹ സാന്നിധ്യമായി അടക്കാത്തോട് മുഹിയുദ്ദീൻ ജമാ അത്ത് കമ്മറ്റി ഭാരവാഹികൾ സന്ദർശനം നടത്തി.

## Article Content

 **ശാന്തിഗിരി**: ഉരുൾപൊട്ടൽ - ഭൂമി വിള്ളൽ ഭീതിയിൽ കഴിയുന്നവർക്കായുള്ള ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പിൽ സ്നേഹ സാന്നിധ്യമായി അടക്കാത്തോട് മുഹിയുദ്ദീൻ ജമാ അത്ത് കമ്മറ്റി ഭാരവാഹികൾ സന്ദർശനം നടത്തി.

അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാം സിയാസ് യമാനി, മസ്ജിദ് കമ്മറ്റി സിക്രട്ടറി എൻ.താജുദ്ദീൻ ,കമ്മറ്റി ഭാരവാഹികളായ വി. കെ. കുഞ്ഞുമോൻ, കെ.എ. ഷൗക്കത്തലി, ഷരീഫ് കൊച്ചുപറമ്പിൽ, എൽ.ഐ.അസീസ്, നിസാമുദ്ദീൻ, തുടങ്ങിയവരടങ്ങുന്ന സംഘമാണ് ക്യാമ്പ് സന്ദർശിച്ച് സ്നേഹവിരുന്നൊരുക്കിയത്.കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, സ്ഥിരം സമിതി അദ്യക്ഷൻ സജീവൻ പാലുമി തുടങ്ങിയവർ നേതൃത്വം നൽകി. ഉരുൾപൊട്ടൽ ,ഭൂമി വിള്ളൽ ഭീഷണിയെ തുടർന്ന് പ്രദേശത്തെ 30 കുടുംബങ്ങളിലെ എൺപത് ആളുകളാണ് ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225619/kelakam)