---
title: "ദുരന്തമുഖത്ത് സാന്ത്വനം പകരാൻ അടക്കാത്തോട് സ്വദേശികളായ ഇ.ഐ അബ്ദുറഹിമാനും മുഹമ്മദ് ഇർഫാനും "
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225633/adakkathod"
published_at: "2024-08-05T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b047936de1f_Picsart_24-08-05_09-01-01-723.jpg"
keywords: []
---

# ദുരന്തമുഖത്ത് സാന്ത്വനം പകരാൻ അടക്കാത്തോട് സ്വദേശികളായ ഇ.ഐ അബ്ദുറഹിമാനും മുഹമ്മദ് ഇർഫാനും 

> **Lead Summary:** **അടക്കാത്തോട്**: വയനാടിൻ്റെ ദുരന്തമുഖത്ത് സാന്ത്വനം പകരാൻ അടക്കാത്തോട് സ്വദേശികളായ ഇ.ഐ അബ്ദുറഹിമാനും മുഹമ്മദ് ഇർഫാനും .വയനാട് ദുരന്ത മറിഞ്ഞ നിമിഷം ചുരം കയറിയ ഇവരിരുവരും മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിലെ ഖബർ നിർമ്മാണം മുതൽ ദുരന്തമുഖത്തെ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.

## Article Content

**അടക്കാത്തോട്**: വയനാടിൻ്റെ ദുരന്തമുഖത്ത് സാന്ത്വനം പകരാൻ അടക്കാത്തോട് സ്വദേശികളായ ഇ.ഐ അബ്ദുറഹിമാനും മുഹമ്മദ് ഇർഫാനും .വയനാട് ദുരന്ത മറിഞ്ഞ നിമിഷം ചുരം കയറിയ ഇവരിരുവരും മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിലെ ഖബർ നിർമ്മാണം മുതൽ ദുരന്തമുഖത്തെ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.

ഇവരുടെ കൂടെ സേവനത്തിൽ പങ്കെടുക്കാൻ അടക്കാത്തോട്ടിൽ നിന്നും മുഹിയുദ്ദീൻ ജുമാ മസ്ജിദിലെ അംഗങ്ങളായ പതിമൂന്നംഗ സംഘം വയനാട്ടിലേക്ക് കർമോത്സുകരായി പുറപ്പെട്ടെങ്കിലും കൊട്ടിയൂർ പോലീസ് ചെക്ക് പോസ്റ്റിൽ നിന്നും മടക്കി അയച്ചു. അധികൃതരുടെ അനുമതിക്കായി കെഞ്ചലോടെ മണിക്കൂറാണ് ചെക്ക് പോസ്റ്റിൽ തങ്ങിയത്.

ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് ആശ്വാസമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോകാൻ സന്നദ്ധരായി അടക്കാത്തോട്ടിൽ നിരവധി മുസ്ലീം യുവാക്കൾ ഇനിയും സന്നദ്ധതയോടെ കാത്തിരിക്കുന്നുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225633/adakkathod)