---
title: "വയനാട് ദുരന്തം : കർഷക ദിനാഘോഷം കേളകം വ്യാപാര ഭവൻ ഹാളിലേക്ക് മാറ്റി നടത്താൻ  തീരുമാനം"
english_title: "Karshakadinagosham"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225750/karshakadinagosham"
published_at: "2024-08-05T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b098aad054a_1000016388.jpg"
keywords: []
---

# വയനാട് ദുരന്തം : കർഷക ദിനാഘോഷം കേളകം വ്യാപാര ഭവൻ ഹാളിലേക്ക് മാറ്റി നടത്താൻ  തീരുമാനം

> **Lead Summary:** കേളകം:ചെട്ടിയാംപറമ്പ് പള്ളി ഹാളിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്നകർഷക ദിനാഘോഷം ചിങ്ങം ഒന്നിന് കേളകം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച്നടത്തും. വിപുലമായ പരിപാടികളോടെ വൻ കർഷക പങ്കാളിത്തത്തോടെ ചെട്ടിയാം പറമ്പ പളളി ഹാളിൽ നടത്താൻ നിശ്ചയിച്ച കർഷക ദിനാചരണമാണ് വയനാട് ദുരന്തത്തിൻ്റെ പ്രത്യോക സാഹചര്യത്തിൽ ചടങ്ങുകളിൽ ഒതുക്കി നടത്താൻ കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.

## Article Content

കേളകം:ചെട്ടിയാംപറമ്പ് പള്ളി ഹാളിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്നകർഷക ദിനാഘോഷം ചിങ്ങം ഒന്നിന് കേളകം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച്നടത്തും. വിപുലമായ പരിപാടികളോടെ വൻ കർഷക പങ്കാളിത്തത്തോടെ ചെട്ടിയാം പറമ്പ പളളി ഹാളിൽ നടത്താൻ നിശ്ചയിച്ച കർഷക ദിനാചരണമാണ് വയനാട് ദുരന്തത്തിൻ്റെ പ്രത്യോക സാഹചര്യത്തിൽ ചടങ്ങുകളിൽ ഒതുക്കി നടത്താൻ കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിലെ സഹോദരങ്ങൾ ഏറെ വേദന അനുഭവിക്കുന്ന സാഹചര്യത്തിൽ കർഷക ദിനാഘോഷം വളരെ മിതമായ ചടങ്ങുകളോട് കൂടി കേളകം വ്യാപാര ഭവൻ ഹാളിലേക്ക് മാറ്റി നടത്തുവാൻ ഇന്നു ചേർന്ന കാർഷിക വികസന സമിതി യുടെയും ഭരണസമിതിയുടെയും സംയുക്ത യോഗo തീരുമാനിച്ചു.

ബ്ലോക്ക് .- ഗ്രാമ പഞ്ചായത്ത് മെമ്പർമാരും, കർഷക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് അഷറഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225750/karshakadinagosham)