---
title: "സിനിമ ഷൂട്ടിംഗ് അല്ല; അതിജീവനത്തിനായുള്ള ചായക്കടയിൽ സിനിമ താരങ്ങൾ "
english_title: "  Movie stars at a tea stall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225781/movie-stars-at-a-tea-stall"
published_at: "2024-08-05T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0ac9250217_wayanad_tea.jpg"
keywords: []
---

# സിനിമ ഷൂട്ടിംഗ് അല്ല; അതിജീവനത്തിനായുള്ള ചായക്കടയിൽ സിനിമ താരങ്ങൾ 

> **Lead Summary:** കാഞ്ഞങ്ങാട്: ചായക്കടയില്‍ സപ്ലയറും ചായകടക്കാരനുമായി സിനിമാതാരങ്ങളായ പി.പി കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരിനെയും കണ്ടപ്പോൾ എല്ലാവർക്കും കൗതുകം. എന്നാൽ ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ തുടങ്ങിയ സ്‌നേഹ ചായക്കടയുടെ ഉദ്ഘാടനമാണ് കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും നിര്‍വഹിച്ചത്.

## Article Content

കാഞ്ഞങ്ങാട്: ചായക്കടയില്‍ സപ്ലയറും ചായകടക്കാരനുമായി സിനിമാതാരങ്ങളായ പി.പി കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരിനെയും കണ്ടപ്പോൾ എല്ലാവർക്കും കൗതുകം. എന്നാൽ ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ തുടങ്ങിയ സ്‌നേഹ ചായക്കടയുടെ ഉദ്ഘാടനമാണ് കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും നിര്‍വഹിച്ചത്.

വയനാട് ദുരിതാശ്വാസഫണ്ടിലേക്ക് പണം കണ്ടെത്താൻ വേണ്ടിയാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കാഞ്ഞങ്ങാട് പട്ടണത്തിൽ ഇങ്ങനെയൊരു ചായക്കട ആരംഭിച്ചത്. ചായയും പലഹാരവും കഴിച്ച് ആളുകള്‍ക്ക് ഇഷ്ടമുള്ള തുക ഇവിടെയുള്ള ബോക്‌സില്‍ നിക്ഷേപിക്കാം. ഈ തുക വയനാട് പുനരധിവാസത്തിനായി കൈമാറും. ഇന്നലെ മാത്രം 10,000 രൂപയുടെ ചായയും പലഹാരവും വിറ്റുപോയി. ഈ മാസം 11 വരെയാണ് ചായക്കട പ്രവര്‍ത്തിക്കുക.

രാവിലെ 10 മുതല്‍ 1 വരെയും വൈകിട്ട് 3 മുതല്‍ 7 വരെയുമാണ് ചായക്കടയുടെ പ്രവര്‍ത്തനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225781/movie-stars-at-a-tea-stall)