---
title: "കണ്ണൂരിൽ പീഡനത്തിനിരയായ പെണ്‍കുട്ടിയെ വീട്ടിനകത്ത് ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി"
english_title: "Was found to have committed suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22580/Was-found-to-have-committed-suicide"
published_at: "2022-01-25T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efadf436dad_peedanam.jpg"
keywords: []
---

# കണ്ണൂരിൽ പീഡനത്തിനിരയായ പെണ്‍കുട്ടിയെ വീട്ടിനകത്ത് ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി

> **Lead Summary:** തളിപ്പറമ്പ്: കഴിഞ്ഞവർഷം പീഡനത്തിനിരയായ പെൺകുട്ടിയെ വീട്ടിനകത്ത് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെയാണ് ഇന്നലെ വൈകുന്നേരം വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത്.

## Article Content

തളിപ്പറമ്പ്: കഴിഞ്ഞവർഷം പീഡനത്തിനിരയായ പെൺകുട്ടിയെ വീട്ടിനകത്ത് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെയാണ് ഇന്നലെ വൈകുന്നേരം വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത്.

സമൂഹമാധ്യമങ്ങളിൽ ചാറ്റിങ്ങിനിടെ പരിചയപ്പെട്ട ചിലരുടെ പ്രലോഭനത്തിൽ അകപ്പെട്ട് കഴിഞ്ഞ വർഷം ജനുവരിയിൽ പെൺകുട്ടി കണ്ണൂരിൽവെച്ച് പീഡനത്തിന് ഇരയായിരുന്നു.

ഈ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തളിപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം സമുദായശ്മശാനത്തിൽ സംസ്ക്കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22580/Was-found-to-have-committed-suicide)